ആ‍ശുപത്രി വിശേഷം

PROPRO
ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിന് മുമ്പില്‍ രണ്ട്‌ പേര്‍ ഇരിക്കുകയാണ്‌. പരിചയപ്പെട്ട് കഴിഞ്ഞപ്പോള്‍ അവരില്‍ ഒരാള്‍: എന്‍റെ മകന്‌ തലയ്ക്ക്‌ ഒരു മേജര്‍ ഓപ്പറേഷന്‍ നടക്കുകയാണ്‌. അവന്‍റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്‌. ഇന്നലെ മുതല്‍ പേടിയും വിറയലും. അവന് ധൈര്യം കൊടുക്കാന്‍ വേണ്ടിയാണ്‌ ഞാനിവിടെ ഇരിക്കുന്നത്‌.

മറ്റേയാള്‍: നോക്കൂ, നിങ്ങളുടെ മകന്‍റെ ഓപ്പറേഷന്‍ നടത്തുന്ന ഡോക്‌ടര്‍ എന്റെ മകനാണ്‌. ഇതവന്‍റെ ആദ്യത്തെ ഓപ്പറേഷനാണ്‌. അതു കൊണ്ട്‌ പേടിയും വിറയലുമുണ്ട്‌. കൈപ്പിഴ സംഭവിച്ചാലോ എന്നൊരു ആശങ്കയും. അവന് ധൈര്യം പകരാനാണ്‌ ഞാനിവിടെ ഇരിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക