കുമാരനാശന്‍റെ വീണപൂവ് പൊട്ടകവിതയാണെന്ന് താന്‍ പറഞ്ഞുവെന്ന് എം.വി.ദേവന്‍ ആരോപണം ഉന്നയിച്ചതിന്‍റെ കാരണം അറിയില്ലെന്ന് കവി ഡി.വിനയചന്ദ്രന്‍ വെബ്‌ദുനിയയോട് പറഞ്ഞു. വിനയചന്ദ്രനുമായി ശ്രീഹരി പുറനാട്ടുകര നടത്തിയ അഭിമുഖത്തില്‍ നിന്ന്.
എനിക്കറിയില്ല. പക്ഷെ ഒന്നറിയാം ചിലര്‍ക്ക് വിവാദം ഉണ്ടാക്കിയില്ലെങ്കില്‍ ജീവിക്കുവാന്‍ കഴിയുകയില്ല.
2 വീണപൂവിനെക്കുറിച്ച്?
വീണപൂവ് ആശാന്‍റെ മികച്ച കവിതയാണെന്ന് എനിക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന്‍റെ കാവ്യപ്രതിഭ ചിന്താവിഷ്‌ടയായ സീത, ലീല, പ്രരോദനം എന്നിവയിലാണ് എനിക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഇക്കാര്യം പലപ്പോഴും ഞാന്‍ എഴുതിയിട്ടുണ്ട്. ആശാന്‍ കവിതയക്ക് ഞാന്‍ നല്‍കിയ ഏറ്റവും വലിയ പ്രണാമമാണ് ‘കായിക്കരയിലെ കടല്‍’.
3 വീണപൂവിന് നിരവധി വ്യാഖ്യാനങ്ങള്‍ വന്നതിനെപ്പറ്റി?
പൂവിനെ പ്രതീകമാക്കിയതുകൊണ്ടാണ് ഒരു പാട് ദുര്‍വ്യാഖ്യാനങ്ങള്‍ വന്നത്.
ബംഗാളിലെ സാഹിത്യ നവോത്ഥാനം ആശാനില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതു മൂലമായിരിക്കും ആശാന്‍റെ നായകന്‍മാര്‍ നായികമാരുടെ വികാരങ്ങളെ മാനിക്കാതെയിരുന്നത്.
5 കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആശാന്‍ കവിതാ പഠനങ്ങളെക്കുറിച്ച്?
ആശാന്‍റെ കവിതകളില്‍ നിന്ന് രണ്ട് വാരി വായിച്ച് മുന്‍ വിധികളോടു കൂടിയാണ് പലപ്പോഴും പഠനങ്ങള്‍ നടത്തുന്നത്. പഠനം നടത്തുന്നവരോട് എനിക്ക് പറയാനുള്ളത് അദ്ദേഹത്തിന്‍റെ മുഴുവന്‍ കൃതികളും വായിച്ചുകൊണ്ടുള്ള പഠനം നടത്തണമെന്നാണ്.
ഒറ്റവാക്കില്‍ ഞാന്‍ ഉത്തരം പറയാം. കാവ്യപ്രതിഭയുടെ കാര്യത്തില്‍ നാരായണഗുരുവിനേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നത് കുമാരനാശാനാണ്.
7 ആശാന്‍റെ കവിതകളില്‍ ആധുനിക മലയാള കവിതയുടെ അടയാളങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍?
ഞാന്‍ നൂറുശതമാനം വിയോജിക്കുന്നു. കാളിദാസകവിതകളോടാണ് ആശാന്‍ കവിതകള്‍ക്ക് സാമ്യം. മലയാളത്തില്‍ ആധുനിക കവിത ആരംഭിക്കുന്നത്. ഇടപ്പിള്ളി, ചങ്ങമ്പുഴ എന്നിവരില്‍ നിന്നാണ്.