മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കടുത്ത ആരാധകർ പോലും കനത്ത ഒരു ചിത്രമുണ്ട്. ദേശിയ പുരസ്‌കാരങ്ങൾ വരെ മമ്മൂട്ടിക്ക് നേടി കൊടുത്ത അംബേദ്‌കർ എന്ന സിനിമ. 2000 ൽ ഇറങ്ങിയ ചിത്രം ഇംഗ്ലീഷ് ആണ്.
ഇരുപതു വർഷത്തോളം മലയാളികൾ കാണാതെ പോയ ഈ ചിത്രം ഇനി എം സോണിലൂടെ കാണാം. ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ഭീം റാവു അംബേദ്കറുടെ ജീവ ചരിത്ര സിനിമ ഡോ. ഭാബ സാഹിബ് അംബേദ്ക്കർ എന്ന സിനിമക്ക് ഒരേ സമയം മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളിലായി സബ്ടൈറ്റിൽ തയ്യാറാക്കി പുറത്തിറക്കുകയാണ് ഓൺലൈൻ കൂട്ടായ്മയായ എംസോൺ.
ഒരു പാട് കാലമായി പ്രേക്ഷകർ നിരന്തരം ആവശ്യപ്പെടുന്നതിനാലാണ് അംബേദ്ക്കറിന്റെ മലയാളം പരിഭാഷ ഇവർ ഒരുക്കിയിരിക്കുന്നത്. ഓരോ സിനിമയുടെയും സബ്ടൈറ്റിലുകൾ ചെറിയൊരു വിവരണത്തോടെ അവരുടെ ബ്ലോഗ് സൈറ്റിലും ഫേസ്ബുക്ക് പേജിലും വരുന്ന 'റിലീസ്' പോസ്റ്റ് വഴിയാണ് സിനിമാസ്വാദകരിൽ എത്തിക്കുന്നത്. ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഡോ അംബേദ്കർ ആണ് എംസോൺ സബ് ടൈറ്റിൽ ഒരുക്കുന്ന ആയിരാമത്തെ ചിത്രം.