സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കില്ല, അടച്ചിടൽ തുടരാൻ ധാരണ

വ്യാഴം, 19 നവം‌ബര്‍ 2020 (13:54 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട തിയേറ്ററുകൾ തുറക്കാൻ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. വിവിധ ചലചിത്രസംഘടനകളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
 
നേരത്തെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലും തിയേറ്ററുകൾ തുറക്കേണ്ടതില്ലെന്ന് ധാരണയായിരുന്നു. ഇനി തിയേറ്ററുകൾ തുറക്കുന്ന പക്ഷം കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമെ തുറക്കാനാവു എന്നതാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.അതേസമയം അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒന്നിടവിട്ട സീറ്റിൽ പ്രവേശനം അനുവദിച്ച് തിയേറ്ററുകൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍