സൂര്യയുടെ 'സൂരരൈ പോട്ര്' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. നവംബർ 12ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി പതിപ്പും സുധ കൊങ്കാര തന്നെ സംവിധാനം ചെയ്യുമെന്നാണ് വിവരം. അഭിനേതാക്കളെയും ക്രൂവിനെയും കുറിച്ചുള്ള വിശദാംശങ്ങൾ അടുത്തുതന്നെ പുറത്തുവരും. അജയ് ദേവ്‌ഗണ്‍ ചിത്രത്തില്‍ നായകനായേക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.