റിലീസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നേറ്റം നടത്തിയ വര്‍ഷമായിരുന്നു 2012. ക്വാളിറ്റിയുള്ള സിനിമകളുടെ എണ്ണവും വര്‍ദ്ധിച്ചു എന്ന് സന്തോഷപൂര്‍വം പറയാം. ന്യൂ ജനറേഷന് സിനിമകളെന്ന പേരില്‍ ചില തട്ടിപ്പ് ചിത്രങ്ങള്‍ വന്നതൊഴിച്ചാല്‍ മലയാള സിനിമയ്ക്ക് ഈ വര്‍ഷം എന്തുകൊണ്ടും പ്രതീക്ഷ നല്കുന്നു.
സൂപ്പര്‍താരങ്ങളില്‍ മോഹന്‍ലാലും ദിലീപും മിന്നിത്തിളങ്ങി. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ താരപദവി തന്നെ പരുങ്ങലിലായി. സുരേഷ്ഗോപി ഒരു ചാനല്‍ ഷോയിലും മമ്മൂട്ടിക്കൊപ്പം ഒരു ബിഗ്ബജറ്റ് ചിത്രത്തിലും മാത്രമായി ഒതുങ്ങി. ജയറാമിന് നേട്ടമുണ്ടാക്കാനായില്ല. പൃഥ്വിരാജും തന്റെ താരപദവി തകര്‍ക്കുന്ന ചിത്രങ്ങളില്‍ സജീവമായിരുന്നു, അതിന് അപവാദമായി ഒരു സിനിമ മാത്രം.
ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്മാന് എന്നീ യുവതാരങ്ങള്‍ തുടര്‍വിജയങ്ങള്‍ സൃഷ്ടിച്ചു എന്നതും ലാല്‍ ജോസ്, ആഷിക് അബു എന്നീ സംവിധായകര്‍ പ്രേക്ഷകരുടെ മനംനിറച്ച ഒന്നിലേറെ സിനിമകള്‍ സമ്മാനിച്ചു എന്നതും മറക്കാവുന്നതല്ല. പുതിയ തീരങ്ങളിലൂടെ സത്യന് അന്തിക്കാട് നിരാശപ്പെടുത്തിയതും ഈ വര്‍ഷം തന്നെ.
ഒഴിമുറി, ഇത്രമാത്രം, ഇവന് മേഘരൂപന്‍, മഞ്ചാടിക്കുരു, ആകാശത്തിന്റെ നിറം തുടങ്ങിയ നല്ല സിനിമകളുടെ സാന്നിധ്യം കൊണ്ടും 2012 ശ്രദ്ധേയമായി. എന്നാല്‍, കൊമേഴ്സ്യല്‍ വിജയം കൂടി കണക്കിലെടുത്ത് ഈ വര്‍ഷത്തെ മികച്ച സിനിമകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് മലയാളം വെബ്ദുനിയ. ഈ തിരഞ്ഞെടുപ്പില്‍ വായനക്കാര്‍ക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകും. അവ കമന്റുകളായി രേഖപ്പെടുത്തുക. നല്ല ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.
അടുത്ത പേജില്‍ - തുറന്നുപറച്ചിലുകള്‍ പണംവാരി!
PRO
ചിത്രം: ട്രിവാന്‍ഡ്രം ലോഡ്ജ് സംവിധാനം: വി കെ പ്രകാശ്
അടുത്ത പേജില്‍ - ഒരു വലിയ കടന്നുവരവ്
PRO
ചിത്രം: സെക്കന്റ് ഷോ സംവിധാനം: ശ്രീനാഥ് രാജേന്ദ്രന്
അടുത്ത പേജില്‍ - കൂട്ടായ്മയുടെ വിജയം
PRO
ചിത്രം: ഓര്‍ഡിനറി സംവിധാനം: സുഗീത്
അടുത്ത പേജില്‍ - അവനായും അവളായും
PRO
ചിത്രം: മായാമോഹിനി സംവിധാനം: ജോസ് തോമസ്
അടുത്തപേജില്‍ - ഒരു ചതുരംഗക്കളി
PRO
ചിത്രം: ഗ്രാന്‍ഡ്മാസ്റ്റര്‍ സംവിധാനം: ഉണ്ണികൃഷ്ണന് ബി
അടുത്ത പേജില്‍ - ഈ ചിത്രത്തിന് ദൈവനാമത്തില്‍ സ്തുതി!
PRO
ചിത്രം: ബാവുട്ടിയുടെ നാമത്തില്‍ സംവിധാനം: ജി എസ് വിജയന്
അടുത്ത പേജില്‍ - സൂപ്പര്‍ കോമഡി!
PRO
ചിത്രം: മൈ ബോസ് സംവിധാനം: ജീത്തു ജോസഫ്
അടുത്ത പേജില്‍ - അടിപൊളി എന്റര്ടെയ്നര്
PRO
ചിത്രം: റണ്‍ ബേബി റണ്‍ സംവിധാനം: ജോഷി
അടുത്ത പേജില്‍ - പ്രണയകഥയുടെ വിജയം
PRO
ചിത്രം: തട്ടത്തിന് മറയത്ത് സംവിധാനം: വിനീത് ശ്രീനിവാസന്
അടുത്ത പേജില്‍ - നിസ്സഹായനായ നായകനും മൂന്ന് നായികമാരും
PRO
ചിത്രം: ഡയമണ്ട് നെക്ലെയ്സ് സംവിധാനം: ലാല്‍ ജോസ്
അടുത്ത പേജില്‍ - ടീം സ്പിരിറ്റ്
PRO
ചിത്രം: സ്പിരിറ്റ് സംവിധാനം: രഞ്ജിത്
അടുത്ത പേജില്‍ - അഴിയാത്ത കുരുക്കുകള്‍
PRO
ചിത്രം: ഈ അടുത്ത കാലത്ത് സംവിധാനം: അരുണ്‍കുമാര്‍ അരവിന്ദ്
അടുത്ത പേജില്‍ - അവള് ചെയ്യേണ്ടത് അതുതന്നെയാണ്
PRO
ചിത്രം: 22 ഫീമെയില്‍ കോട്ടയം സംവിധാനം: ആഷിക് അബു
അടുത്ത പേജില്‍ - അയാള്‍ ആരായിരുന്നു
PRO
ചിത്രം: അയാളും ഞാനും തമ്മില്‍ സംവിധാനം: ലാല്‍ ജോസ്