മെഗാഹിറ്റുകള്‍ സൃഷ്ടിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല!

ചൊവ്വ, 30 ജൂലൈ 2013 (16:08 IST)
PRO
ന്യൂ ജനറേഷന്‍ സിനിമകള്‍ തിരശീല വാഴുന്ന കാലമാണിത്. ദിനം‌പ്രതി ഒട്ടേറെ സിനിമകള്‍ പ്രഖ്യാപിക്കപ്പെടുന്നു. ഒരുപാട് സിനിമകള്‍ റിലീസാകുന്നു. ഇക്കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 85 മലയാള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനത്തിയത്. എന്നാല്‍ ഇത്രയധികം സിനിമകള്‍ റിലീസായപ്പോള്‍ അവയില്‍ കാമ്പുള്ള എത്ര ചിത്രങ്ങളുണ്ട്?, എത്ര സിനിമകള്‍ ലാഭം നേടി? - എന്നൊക്കെ അന്വേഷിക്കുന്നത് വലിയ നിരാശ മാത്രമേ സമ്മാനിക്കൂ.

മലയാള സിനിമയില്‍ നിന്ന് ‘മെഗാഹിറ്റ് സിനിമകള്‍’ അകന്നുപോയി എന്ന് കാണാനാകും. ന്യൂ ജനറേഷന്‍ സിനിമകളില്‍ പലതും അമ്പത് ദിനങ്ങള്‍ പോലും തിയേറ്ററുകളില്‍ തങ്ങുന്നില്ല. ന്യൂ ജനറേഷന്‍ സിനിമകളുടെ ഗണത്തില്‍ പെടാത്ത ചിത്രങ്ങള്‍ പോലും ലോംഗ് റണ്‍ സാധ്യമാക്കുന്നില്ല. ‘മെഗാഹിറ്റ്’ എന്ന് അവകാശപ്പെടുന്ന മായാമോഹിനി എത്രകാലം തിയേറ്ററില്‍ നിലനിന്നു എന്നതിന്‍റെ അടിസ്ഥാനത്തിലല്ല, കുറച്ചുകാലം കൊണ്ട് കൂടുതല്‍ കളക്ഷന്‍ നേടി എന്നതിലാണ് വിജയമായി മാറുന്നത്.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ്, മലയാള സിനിമയില്‍ ഇതായിരുന്നില്ല സ്ഥിതി. വലിയ കളക്ഷന്‍ നേടുന്ന സിനിമകള്‍ ഏറെക്കാലം തിയേറ്ററുകളില്‍ നിലനില്‍ക്കുമായിരുന്നു. ‘ചിത്രം‘ എന്ന പ്രിയദര്‍ശന്‍ സിനിമ 365 ദിവസമാണ് റെഗുലര്‍ ഷോ കളിച്ചത്. ഗോഡ്ഫാദര്‍ എന്ന സിനിമയാകട്ടെ അതും മറികടന്ന് 406 ദിനങ്ങള്‍ തിയേറ്ററുകളില്‍ നിന്നു. അവ നിര്‍ബന്ധപൂര്‍വം ആരും തിയേറ്ററുകളില്‍ നിലനിര്‍ത്തുകയായിരുന്നില്ല. ജനങ്ങള്‍ ഹൃദയം കൊണ്ട് അംഗീകരിച്ച്, വീണ്ടും വീണ്ടും കണ്ട് വന്‍ ഹിറ്റാക്കി മാറ്റുകയായിരുന്നു.

ഇന്ന് എത്ര സിനിമകള്‍ക്ക് ഈ ഒരു ജനപ്രിയത അവകാശപ്പെടാനാകും? ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍‌ബലത്തില്‍ മുടക്കുമുതല്‍ തിരികെക്കിട്ടണമെന്നും കോടികള്‍ ലാഭം നേടണമെന്നുമല്ലാതെ, തന്‍റെ ചിത്രം 200 ദിവസം തിയേറ്ററുകളില്‍ ഹൌസ്ഫുള്ളായി ഓടണമെന്ന് ആഗ്രഹിക്കുന്ന എത്ര സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ട്? ഈ സാഹചര്യത്തില്‍, ചരിത്ര വിജയം നേടിയ ചില ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് മലയാളം വെബ്‌ദുനിയ. ഇവയില്‍ പലതും വായനക്കാരുടെ പ്രിയപ്പെട്ട സിനിമകള്‍ തന്നെയായിരിക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

അടുത്ത പേജില്‍ - ഒരു റോംഗ് നമ്പര്‍ ഉണര്‍ത്തിയ ചിരി

PRO
ചിത്രം - റാംജിറാവു സ്പീക്കിംഗ്
സംവിധാനം - സിദ്ദിക്ക് ലാല്‍

അടുത്ത പേജില്‍ - കുറ്റാന്വേഷണത്തിന്‍റെ പുതിയ വഴി

PRO
ചിത്രം: ഒരു സി ബി ഐ ഡയറിക്കുറിപ്പ്
സംവിധാനം: കെ മധു

അടുത്ത പേജില്‍ - പ്രണയത്തിന്‍റെ ആഘോഷം

PRO
ചിത്രം: അനിയത്തിപ്രാവ്
സംവിധാനം: ഫാസില്‍

അടുത്ത പേജില്‍ - ഒരു വര്‍ഷം നീണ്ടുനിന്ന ആരവം

PRO
ചിത്രം: ‘ചിത്രം’
സംവിധാനം - പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - ഒരു സ്ഫോടനം പോലെ ഒരു സിനിമ

PRO
ചിത്രം: ദി കിംഗ്
സംവിധാനം: ഷാജി കൈലാസ്

അടുത്ത പേജില്‍ - ചിരിപ്പിക്കാന്‍ ഡയലോഗുകള്‍ വേണ്ട!

PRO
ചിത്രം - പഞ്ചാബിഹൌസ്
സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍

അടുത്ത പേജില്‍ - ഇവനാണ് പൊലീസ്!

PRO
ചിത്രം: കമ്മീഷണര്‍
സംവിധാനം: ഷാജി കൈലാസ്

അടുത്ത പേജില്‍ - ഇവര്‍ കേസ് അന്വേഷിച്ചാല്‍ കുടുങ്ങിയതുതന്നെ!

PRO
ചിത്രം: നാടോടിക്കാറ്റ്
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - തിരക്കഥയുടെ കരുത്ത്

PRO
ചിത്രം: ദേവാസുരം
സംവിധാനം: ഐ വി ശശി

അടുത്ത പേജില്‍ - കണ്ണീര്‍മഴയത്ത്!

PRO
ചിത്രം: ആകാശദൂത്
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - മറ്റെവിടെയുമില്ല ഇങ്ങനെ ഒരച്ഛനും മകനും

PRO
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ്
സംവിധാനം: ഫാസില്‍

അടുത്ത പേജില്‍ - സ്പിരിറ്റ്!

PRO
ചിത്രം: ലേലം
സംവിധാനം: ജോഷി

അടുത്ത പേജില്‍ - ഒരു ഗ്രാമത്തിന്‍റെ കഥ

PRO
ചിത്രം: മീശമാധവന്‍
സംവിധാനം: ലാല്‍ ജോസ്

അടുത്ത പേജില്‍ - മറ്റാര്‍ക്കും ലഭിക്കാത്ത സിംഹാസനം

PRO
ചിത്രം: രാജാവിന്‍റെ മകന്‍
സംവിധാനം: തമ്പി കണ്ണന്താനം

അടുത്ത പേജില്‍ - കൂട്ടായ്മയുടെ വിജയം

PRO
ചിത്രം - ട്വന്‍റി20
സംവിധാനം - ജോഷി

അടുത്ത പേജില്‍ - ഒരച്ഛന്‍റെ വിലാപം

PRO
ചിത്രം: അമരം
സംവിധാനം: ഭരതന്‍

അടുത്ത പേജില്‍ - ഈ വിജയത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിനും പങ്കില്ല!

PRO
ചിത്രം: ഗോഡ്ഫാദര്‍
സംവിധാനം: സിദ്ദിക്ക് ലാല്‍

അടുത്ത പേജില്‍ - മറുപടിയില്ലാത്ത വിജയം!

PRO
ചിത്രം: നരസിംഹം
സംവിധാനം: ഷാജി കൈലാസ്

അടുത്ത പേജില്‍ - ഭയപ്പെടുത്തിയുള്ള മെഗാവിജയം!

PRO
ചിത്രം: മണിച്ചിത്രത്താഴ്
സംവിധാനം: ഫാസില്‍

അടുത്ത പേജില്‍ - വില്ലന്‍ നായകനായി!

PRO
ചിത്രം: ഒരു വടക്കന്‍ വീരഗാഥ
സംവിധാനം: ഹരിഹരന്‍

അടുത്ത പേജില്‍ - അധോലോകത്തിന്‍റെ നാള്‍വഴികള്‍

PRO
ചിത്രം: ഇരുപതാം നൂറ്റാണ്ട്
സംവിധാനം: കെ മധു

അടുത്ത പേജില്‍ - വിധിയുടെ ചതിക്കുഴികള്‍

PRO
ചിത്രം: കിരീടം
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - ഇരകളെ വീഴ്ത്താന്‍ തക്കം പാര്‍ത്ത്

PRO
ചിത്രം: ന്യൂഡെല്‍ഹി
സംവിധാനം: ജോഷി

അടുത്ത പേജില്‍ - ഗ്ലാഡ് റ്റു മീറ്റ് യു...!

PRO
ചിത്രം: കിലുക്കം
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - ഒരു ഗര്‍ഭം സൃഷ്ടിച്ച ഭൂകമ്പം!

PRO
ചിത്രം: മേലേപ്പറമ്പില്‍ ആണ്‍‌വീട്
സംവിധാനം: രാജസേനന്‍

വെബ്ദുനിയ വായിക്കുക