മമ്മൂട്ടിയുടെ കണ്ണൊന്ന് നിറഞ്ഞാൽ കളി മാറും!

ചൊവ്വ, 3 ജനുവരി 2017 (11:14 IST)
അത് സിനിമാക്കാർക്കിടയിൽ പരക്കെയുള്ള ഒരു വിശ്വാസമാണ്. മമ്മൂട്ടിയുടെ സെൻറിമെൻറ്സ് സീനുകൾ സിനിമയിലുണ്ടെങ്കിൽ പടം വമ്പൻ ഹിറ്റാകും. ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കണ്ണുകൾ നിറയുന്ന രംഗങ്ങൾ ഉണ്ടെങ്കിൽ ആ സിനിമ തരംഗം തന്നെ സൃഷ്ടിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അതാണ് മലയാള സിനിമയിലെ ഒരു രീതി.
 
ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോൾ 'കഥ പറയുമ്പോൾ' എന്ന സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് നമ്മൾ കണ്ടതാണ്. ക്ലൈമാക്സ് വരെ വെറും സാധാരണ സിനിമയായിരുന്ന കഥ പറയുമ്പോൾ ക്ലൈമാക്സിൽ മമ്മൂട്ടി കരഞ്ഞതോടെ മെഗാഹിറ്റായി മാറുകയായിരുന്നു. മമ്മൂട്ടി കരഞ്ഞാൽ പടം ഹിറ്റാകും എന്നതിന് ഒരു കാരണം കൂടിയുണ്ട്.
 
കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഒരു കുടുംബാംഗത്തേപ്പോലെ ഏവർക്കും പ്രിയപ്പെട്ടവൻ. ആ മമ്മൂട്ടി കരഞ്ഞാൽ സ്ത്രീകളും കുട്ടികളും കരയുമെന്ന് തീർച്ച. അതോടെ പടം ഫാമിലി ഹിറ്റായി മാറുന്നു.
 
കഥ പറയുമ്പോൾ, അമരം, പപ്പയുടെ സ്വന്തം അപ്പൂസ്, വാത്സല്യം, സന്ദർഭം, തനിയാവർത്തനം, കാഴ്‌ച, കൗരവർ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ. സെൻറി സീനുകൾ ഇത്രയും ഗംഭീരമാക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ലെന്നുതന്നെ പറയാം!

വെബ്ദുനിയ വായിക്കുക