കാസനോവ: 4 ദിവസം, 12 കോടി, ഏറ്റവും വലിയ ഹിറ്റ്!

ചൊവ്വ, 31 ജനുവരി 2012 (17:52 IST)
PRO
കാസനോവ വിജയമോ പരാജയമോ? 17 കോടി രൂപ മുതല്‍മുടക്കില്‍ ചിത്രീകരിച്ച സിനിമ ചെലവാക്കിയ പണം തിരിച്ചുപിടിക്കുമോ? ഡോ. ബിജുവിനെപ്പോലെയുള്ള സംവിധായകര്‍ അത് അസാധ്യമാണെന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ കാസനോവയുടെ അണിയറപ്രവര്‍ത്തകര്‍ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് അവകാശപ്പെടുന്നു.

ആദ്യ നാലുദിവസം കൊണ്ട് 12 കോടി രൂപ ബോക്സോഫീസ് കളക്ഷന്‍ നേടി കാസനോവ റെക്കോര്‍ഡിട്ടിരിക്കുന്നതായാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ആദ്യ ദിവസം 3.12 കോടി രൂപയായിരുന്നു കളക്ഷന്‍. 202 സ്ക്രീനുകളിലായി നാലു ദിവസം കൊണ്ട് 4000 ഷോ പൂര്‍ത്തിയാക്കിയാണ് ചിത്രം 12 കോടി രൂപ കളക്ഷന്‍ നേടിയതെന്ന് കാസനോവ ടീം പറയുന്നു.

“കാസനോവ നന്നായി സ്വീകരിക്കപ്പെട്ടതില്‍ ഞാന്‍ സന്തോഷവാനാണ്. ഇത് ഞങ്ങളുടെ അഭിമാന സംരംഭമായിരുന്നു” - കാസനോവയുടെ നിര്‍മ്മാതാവും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് സാരഥിയുമായ സി ജെ റോയ് പറയുന്നു.

എന്തായാലും കാസനോവ മുതല്‍മുടക്ക് തിരിച്ചുപിടിച്ചാല്‍ അഞ്ചുദിവസം കൊണ്ട് 5000 ഷോ കളിക്കുന്ന മാജിക് സൂപ്പര്‍താര സിനിമകള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം.

വെബ്ദുനിയ വായിക്കുക