ആരാണ് ഹോട്ട് നായിക? നമിതയോ നയന്‍സോ?

വ്യാഴം, 17 മാര്‍ച്ച് 2011 (18:04 IST)
PRO
തെന്നിന്ത്യയുടെ ഗ്ലാമര്‍ റാണി ആരാണ്? നയന്‍‌താരയോ നമിതയോ? മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം മിന്നിത്തിളങ്ങി നില്‍ക്കുന്ന നായികമാരുടെ പേരാണ് ഈ തെരഞ്ഞെടുപ്പിനായി മലയാളം വെബ്‌ദുനിയ പരിഗണിച്ചത്. ത്രിഷയും നയന്‍‌താരയും ഇല്യാനയും അസിനുമെല്ലാം കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ തന്നെ. എന്നാല്‍ ഇപ്പോഴത്തെ ഏറ്റവും ഹോട്ട് നായികയായി തെന്നിന്ത്യ ആരെ കാണുന്നു എന്നതിനാണ് തെരഞ്ഞെടുപ്പില്‍ മുന്‍‌തൂക്കം നല്‍കിയത്.

തെന്നിന്ത്യയുടെ 10 ഹോട്ട് നായികമാരെ മലയാളം വെബ്ദുനിയ തെരഞ്ഞെടുക്കുകയാണ്. വായനക്കാര്‍ക്ക് പ്രിയപ്പെട്ട നായികമാരുടെ പട്ടിക കമന്‍റിലൂടെ പ്രതീക്ഷിക്കുന്നു.

അടുത്ത പേജില്‍ - മേനിപ്രദര്‍ശനം ഏതറ്റം വരെയും

PRO
10. നീതു ചന്ദ്ര

2005ല്‍ ഗരം മസാല എന്ന ഹിന്ദി ചിത്രത്തിലൂടെ നീതു ചന്ദ്ര സിനിമയിലെത്തി. കുറച്ച് ഹിന്ദി സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ശേഷം തെന്നിന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. യാവരും നലം, തീരാത്ത വിളയാട്ടു പിള്ളൈ എന്നീ സിനിമകളിലൂടെ തമിഴകത്ത് ചുവടുറപ്പിച്ചു. അമീര്‍ സംവിധാനം ചെയ്യുന്ന ആദി ഭഗവാന്‍ പുതിയ ചിത്രം.

അടുത്ത പേജില്‍ - സിമ്രാന് ശേഷം ഇടുപ്പഴകിയെന്ന് വിളിപ്പേര്

PRO
9. ശ്രേയ സരണ്‍

ഇഷ്ടം എന്ന തെലുങ്ക് സിനിമയാണ് ആദ്യചിത്രം. തെലുങ്കില്‍ ഒട്ടേറെ സിനിമകള്‍ ചെയ്ത ശേഷം തമിഴകത്തെത്തി. ശിവാജിയിലൂടെ രജനീകാന്തിന്‍റെ നായികയായി. പോക്കിരിരാജയിലൂടെ മലയാളത്തിലെത്തി. മോഹന്‍ലാലിന്‍റെ നായികയായി കാസനോവയില്‍ അഭിനയിച്ചുവരുന്നു. കന്തസാമി, ഉത്തമപുത്രന്‍, ശിവാജി, തിരുവിളയാടല്‍ ആരംഭം, അഴകിയ തമിഴ്മകന്‍ തുടങ്ങിയവ പ്രധാന സിനിമകള്‍.

അടുത്ത പേജില്‍ - മലയാളത്തിലും നായിക, പക്ഷേ മറ്റ് ഭാഷകളില്‍ ഹോട്ട്

PRO
8. ചാര്‍മി

തെലുങ്കിലാണ് ചാര്‍മി അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും തെലുങ്കിലെ ഹോട്ട് നായിക. കാട്ടുചെമ്പകം, ആഗതന്‍ എന്നീ മലയാള സിനിമയിലും നായികയായി. ലാടം, പൌര്‍ണമി, കാവ്യാസ് ഡയറി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍.

അടുത്ത പേജില്‍ - ശാലീനയായി വന്ന് ഗ്ലാമര്‍ ഗേളായി മാറി

PRO
7. തമന്ന

തമിഴകത്തെ നമ്പര്‍ വണ്‍ താരമായിരുന്ന തമന്നയുടെ മാര്‍ക്കറ്റിന് ഇപ്പോള്‍ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും തമന്നയ്ക്ക് പകരം വയ്ക്കാന്‍ തമിഴകത്തിന് ഒരു താരത്തെ ലഭിച്ചിട്ടില്ല. ഹാപ്പി ഡേയ്സ്, കല്ലൂരി, പഠിക്കാതവന്‍, അയന്‍, പയ്യ, തില്ലാലങ്കിടി, സിറുത്തൈ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

അടുത്ത പേജില്‍ - യുവപ്രേക്ഷകരുടെ ഹൃദയതാളം തെറ്റിക്കുന്ന നായിക

PRO
6. നമിത

തെലുങ്ക് ചിത്രത്തിലൂടെ 2002ല്‍ അരങ്ങേറ്റം കുറിച്ച ഗുജറാത്തി സുന്ദരിയാണ് നമിത. മാദകത്വം തുളുമ്പുന്ന ശരീരം കൊണ്ട് യുവപ്രേക്ഷകരുടെ ഹരമായി മാറി. ബ്ലാക്ക് സ്റ്റാലിയനിലൂടെ മലയാളത്തിലുമെത്തിയ നമിതയ്ക്ക് പക്ഷേ അധികകാലം തമിഴകത്തിന്‍റെ റാണിയാകാന്‍ കഴിഞ്ഞില്ല. ബില്ല, ജഗന്‍‌മോഹിനി, ഇന്ദ്രവിഴ, നാന്‍ അവന്‍ ഇല്ലൈ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍.

അടുത്ത പേജില്‍ - പ്രതിഫലം കോടികളില്‍

PRO
5. ഇല്യാന

ഇപ്പോഴും തെലുങ്കിലെ വിലപിടിപ്പുള്ള നായിക. വമ്പന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം. പോക്കിരി(തെലുങ്ക്), ജല്‍‌സ, കിക്ക് തുടങ്ങിയ വന്‍ ഹിറ്റുകളിലെ നായിക.

അടുത്ത പേജില്‍ - നായികമാരിലെ സൂപ്പര്‍താരം

PRO
4. അനുഷ്ക

ഇപ്പോള്‍ തെലുങ്കിലെയും തമിഴിലെയും ഏറ്റവും വിലകൂടിയ നായിക. ആദ്യം തമിഴകത്ത് ശോഭിച്ചില്ലെങ്കിലും സിങ്കത്തിലൂടെ തമിഴിന്‍റെ പ്രിയനായികയായി. അരുന്ധതി എന്ന നായികാപ്രാധാന്യമുള്ള ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹരമായി. ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എസ് ടി ആറിന്‍റെ പുതിയ ചിത്രമായ വാനം ആണ് അനുഷ്കയുടെ ഉടന്‍ റിലീസാകുന്ന ചിത്രം. സിങ്കം, വേട്ടൈക്കാരന്‍, നാഗവല്ലി, അരുന്ധതി, ചിന്തകായല രവി, കിംഗ്, ഡോണ്‍, ലക്‍ഷ്യം, വിക്രമര്‍ക്കുഡു തുടങ്ങിയവ പ്രധാന സിനിമകള്‍.

അടുത്ത പേജില്‍ - എന്നും വിവാദങ്ങളുടെ തോഴി

PRO
3. നയന്‍‌താര

എന്നും വിവാദങ്ങളുടെ തോഴിയായിരുന്നു നയന്‍‌താര. സത്യന്‍ അന്തിക്കാട് കണ്ടെത്തിയ ഈ തിരുവല്ലക്കാരി പെണ്‍കുട്ടി പിന്നീട് തമിഴകം കീഴടക്കി. പ്രഭുദേവയുമായുള്ള പ്രണയത്തിലൂടെ സിനിമയ്ക്ക് പുറത്ത് എപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചിമ്പുവുമായുള്ള പ്രണയവും വിവാദകോലാഹലങ്ങളുണ്ടാക്കി. ബില്ലയിലെ ബിക്കിനിവേഷം തമിഴകത്ത് നയന്‍സിനെ ഉയരങ്ങളിലെത്തിച്ചു. മൂന്ന് ചിത്രങ്ങളില്‍ രജനീകാന്തിനൊപ്പം അഭിനയിച്ചു. മനസ്സിനക്കരെ, ഇലക്ട്ര, ബോസ് എങ്കിറ ഭാസ്കരന്‍, ചന്ദ്രമുഖി, വില്ല്, അയ്യ, ഗജിനി, ശിവാജി, വല്ലവന്‍, ബില്ല, യാരെഡി നീ മോഹിനി, കുസേലന്‍, സത്യം, ആദവന്‍, ബോഡിഗാര്‍ഡ്, സൂപ്പര്‍ തുടങ്ങിയവ പ്രധാന സിനിമകള്‍.

അടുത്ത പേജില്‍ - ഹിന്ദിയിലും തരംഗം

PRO
2. അസിന്‍

സത്യന്‍ അന്തിക്കാടിന്‍റെ മറ്റൊരു കണ്ടെത്തലാണ് അസിന്‍. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് തമിഴകത്തെ ഒന്നാം നമ്പര്‍ നായികയായി. ഗജിനി എന്ന മെഗാഹിറ്റിലൂടെ തമിഴകത്ത് ആര്‍ക്കും ചോദ്യം ചെയ്യപ്പെടാനാവാത്ത നിലയിലെത്തി. ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ആമിര്‍ഖാന്‍റെ നായികയായി. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഗജിനി, ശിവകാശി, വരലാറ്, പോക്കിരി, വേല്‍, ദശാവതാരം, കാവലന്‍, ലണ്ടന്‍ ഡ്രീംസ്(ഹിന്ദി) തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

അടുത്ത പേജില്‍ - ഹോട്ടാണ്, ഒപ്പം അഭിനയപ്രതിഭയും

PRO
1. പ്രിയാമണി

പരുത്തിവീരനിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി പ്രിയാമണി തെരഞ്ഞെടുക്കപ്പെട്ടു. വെറും ഗ്ലാമര്‍ വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി. ദ്രോണ എന്ന തെലുങ്ക് ചിത്രത്തിലെ ബിക്കിനി വേഷത്തിലൂടെ ഹോട്ട് നായിക പരിവേഷം. തിരക്കഥ എന്ന മലയാള ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്, പരുത്തിവീരന്‍, രാവണന്‍, രക്തചരിത്ര, ദ്രോണ, യമഡോംഗ, പുതിയ മുഖം, ശംഭോ ശിവ ശംഭോ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക