നിരോധിത എഴുത്തുകാര്‍ താരങ്ങളല്ല: ചേതന്‍ ഭ-ഗത്

ഞായര്‍, 22 ജനുവരി 2012 (14:11 IST)
PRO
PRO
നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ എഴുതിയവരെ താരങ്ങളാക്കി കാണിക്കുന്നത് ശരിയല്ലെന്ന് പ്രശസ്ത നോവലിസ്റ്റ് ചേതന്‍ ഭഗത്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കുന്ന എഴുത്തുകാരെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുസ്തകങ്ങള്‍ നിരോധിക്കുന്നത് ശരിയല്ല. എന്നാല്‍ ആവിഷ്കാര സ്വാതന്ത്രത്തിന്‍െറ പേരില്‍ മതങ്ങളെ വിമര്‍ശിക്കുന്നവരെ തങ്ങളുടെ ഹീറോകളായി ആരും പ്രഖ്യാപിക്കരുതെന്നും ചേതന്‍ അഭ്യര്‍ത്ഥിച്ചു.

നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ മുസ്ലിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്‍ റുഷ്ദിയുടെ പുസ്തകത്തെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചിരുന്നു. വധഭീഷണിയെത്തുടര്‍ന്ന്‌ സല്‍മാന്‍ റുഷ്ദി സാഹിത്യോത്സവത്തില്‍ പങ്കെടുക്കില്ലെന്ന്‌ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക