സഞ്ജയ സാഹിത്യം‌-: വിശാലമായ ഹാസ്യപരിധി

പ്രമുഖ ഹാസ സാഹിത്യകാരനും ക്രാന്തദര്‍ശിയുമായിരുന്ന സഞയന്‍റെ 105 മത് ജന്മദിനമാന് 2008 ജൂണ്‍ 13 ന്.കേരളത്തിന്‍റെ അന്നത്തെ സാമൂഹിക ജീവിതം അദ്ദേഹത്തിന്‍റെ തൂലികയ്ക്ക് വിഷയമായി.

സഞ്ജയന്‍റെ ഫലിതനാരാചരങ്ങളേല്‍ക്കാത്ത പ്രശ്നങ്ങള്‍ അന്നു കേരളീയ ജിവിതത്തിലുണ്ടായിരുന്നുവോ എന്നു സംശയമാണ്.

സാഹിത്യപരം, സാമുദായികം, രാഷ്ട്രീയം, സാംസ്കാരികം എന്നുവേണ്ട പൊതുജീവിതത്തോടു ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്‍റെ പരിഹാസ തീവ്രമായ വിമര്‍ശനത്തിനും അപഗ്രഥനത്തിനും പാത്രീഭവിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഹാസ്യത്തിന്‍റെ പരിധിയെ ഇത്രവിശാലമായി വളര്‍ത്തിക്കൊണ്ടുവരുവാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. അതുതന്നെയാണ് എല്ലാതരം ജനങ്ങളെയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന്‍റെ ഫലിതപ്രപഞ്ചത്തിനു കഴിഞ്ഞതും.

ഏറെക്കുറെ ഹാസ്യത്തിന്‍റെ എല്ലാ വിഭാഗത്തിലും സഞ്ജയന്‍ കൈവെച്ചു വിജയം വരിച്ചതായിക്കാണാം. ആക്ഷേപഹാസ്യത്തിനും മുനിസിപ്പാലിറ്റിയെയും അതിന്‍റെ ഭരണാധികാരികളെയും പറ്റി അദ്ദേഹം എഴുതിയ എത്രയോ ലേഖനങ്ങള്‍ ഉത്തമ നിദര്‍ശനങ്ങളാണ്.


കൂര്‍മ്മവന്ദനവും ബോബിലിപുരാണവും എന്തുമാത്രം പരിഹാസം വമിക്കുന്ന ആക്ഷേപങ്ങളാണെന്നു നോക്കൂ.

ചങ്ങലം പരണ്ട പാര്‍ലിമെണ്ട് നമ്മുടെ നിയമസഭകളില്‍ നടക്കുന്നതെന്താണെന്ന് ഏതുസാധാരണക്കാരനെയും വ്യക്തമായി ഗ്രഹിപ്പിക്കുന്നു.

അതിലെ അഫീന്‍ഖാനും സര്‍വ്വാധാന നായിഡുവും പച്ചപ്പൈ മുതലിയാരും ഉന്മത്തന്‍ നമ്പൂതിരിയും നമ്മന്‍ തെരഞ്ഞെടുത്തയക്കുന്ന പ്രതിനിധികളുടെ ""തല്‍സ്വരൂപ'' ങ്ങളാണ്.

രാവണപക്ഷം ബകായനം തുടങ്ങിയ ലേഖനങ്ങളില്‍ സാഹിത്യവിപ്ളവക്കാരുടെ നേരെ പൊഴിച്ചിട്ടുള്ള പരിഹാസം പൊട്ടിച്ചിരിയോടുകൂടിയല്ലാതെ നമുക്ക് വായിക്കാനാവില്ല.

പ്രച്ഛന്നഹാസ്യത്തിനു ""മഹാകവി' മുതലായ എത്രയോ ഉപന്യാസങ്ങള്‍ മകുടോദാഹരണങ്ങളാകുന്നു. കോരപ്പുഴയുടെ കവിതാരീതി എന്ന ലേഖനം പദ്യസാഹിത്യത്തിലെ പുത്തന്‍ കൂറ്റുകാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിക്കേണ്ടതാണ്.

ഹാസ്യാനുകരണം

സഞ്ജയന്‍ എഴുതിയ ഹാസ്യാനുകരണങ്ങള്‍ പ്രസ്തുത പ്രസ്ഥാനത്തിനു നടുനായകം പേലെ ശോഭിക്കുന്നു.

വെണ്മതിപോലെ ശോഭിതനാകണം
പത്രത്തില്‍ ചിലതെല്ലാമെഴുതുണം
സൂത്രത്തില്‍ ചില ബാണമയക്കണം
സാഹിത്യപരിഷത്ത് തുലക്കണം
സാഹിതീകാരനെന്നു നടിക്കണം
രാവണായനെമൊന്നെഴുതീടണം
രാമദേവന്‍റെ കീര്‍ത്തികുറക്കണം
ഇത്ഥമോരോന്നു ചന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം! ശിവ ശിവ! - സഞ്ജയന്‍റെ പാന
കുളിരളകുമന്തിയിളം തെന്നലില്‍
ചളിപുരളം മാറായ്ദങ്ങളെല്ലാം
ഇളയിലെളും ധൂളിയില്‍ വീണപൂപോല്‍
കിളിമൊഴിയെന്‍ ജീവിതം വ്യര്‍ത്ഥമായ്പ്പോയ്
കളകളമാം നാദം പൊഴിച്ചുധാത്രി
പുളകിതയായ്ത്തീരു മോമലാളേ
അറുതിയെുതതോടുമരുവിയിലെ
ച്ചെറുകുമിളപോലെ ഞാന്‍ പൊട്ടുകയായ്- കോരപ്പുഴയുടെ കവിതാ രീതി



സഞ്ജയന്‍റെ ഹാസ്യം വൃംഗ്യപ്രധാനമാകുന്നു. ചുരുങ്ങിയവാക്കുകളില്‍ വിപുലമായ ഒരാശയപ്രപഞ്ചം ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അന്യാദൃശമാണ്. ആക്ഷേപഹാസ്യത്തിലും ശുദ്ധഹാസ്യത്തിലും ഈ കഴിവ് ഒരുപോലെ നിഴലിക്കുന്നതായിക്കാണാം. ചില ഉദാഹരണങ്ങള്‍ നോക്കുക.

ചെറുപ്പക്കാരന്‍: (കഴുതകളെ തെളിച്ചുവരുന്ന ധോബിയോട് ) നിങ്ങള്‍ കഴുതകളുടെ അച്ഛനാണോ?
ധോബി: അതെ മകനേ

യുക്തി വാദികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലത്രെ. സാരമില്ല ദൈവം യുക്തിവാദികളെ വിശ്വസിക്കാതായിട്ടു കാലം കുറച്ചായി.

ചില ജീവികള്‍ക്ക് കാലിലാണത്രെ ചെവി
അതു സാരമില്ല, ചില സഖാക്കള്‍ക്ക് വയറ്റിലല്ലേ തല

ഇവയിലടങ്ങിയ ഫലിതം എത്ര ധന്യാത്മകമായിരിക്കുന്നു. വിശ്വരൂപം, സഞ്ജയന്‍ എന്നീ മാസികകളുടെ പ്രതാധിപരെന്ന നിലയില്‍ എം.ആര്‍. നായരില്‍ നിന്നു ഭാഷയിലെ ഹാസ്യസാഹിത്യത്തിനുണ്ടായ പ്രധാനമായ ഒരു നേട്ടത്തെക്കുറിച്ചും പറയാതെ ഈ പ്രകൃതം പൂര്‍ണ്ണമാകില്ല.

പ്രസ്തുതപ്രസിദ്ധീകരണങ്ങള്‍ അജ്ഞാതരായപല സാഹിത്യകാരന്മാരെയും വെളിച്ചത്ത് കൊണ്ടുവന്നുമാത്രമല്ല അവരുടെ നര്‍മ്മബോധത്തെ പ്രോത്സാഹനം കൊണ്ടു പ്രഫുല്ലമാക്കുകയും ചെയ്തു. മാധവ് ജി. സീതാരാമന്‍, തിക്കോടിയന്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെഗുളിക ചെമ്പേന്തുവാന്‍ അര്‍ഹരായ പലരുടെയും പേരുകള്‍ ഇവടെ സ്മരിക്കേണ്ടതായിട്ടുണ്ട്.

ചങ്ങമ്പുഴപ്രശ്നം

ഇയ്യിടെ പുറത്തുവന്ന ഒരു പുസ്തകത്തില്‍ സഞ്ജയനെ പേരെടുത്തു പറയാതെ, അസൂയകൊണ്ടാണദ്ദേഹം ചങ്ങമ്പുഴക്കവിതയെ പരിഹസിച്ചതെന്നു സൂചിപ്പിച്ചുകണ്ടു. കഥയറിയാതെകണ്ടുള്ള ആട്ടമാണിത്.

കവിതാരംഗത്ത് ചങ്ങമ്പുഴയുമായോ മറ്റേതെങ്കിലും കവിയുമായോ മത്സരത്തിലേര്‍പ്പെട്ട ഒരു കവിയായിരുന്നില്ല സഞ്ജയന്‍. സാധാരണകവിത അദ്ദേഹത്തിന്‍റെ ആദ്യകാല വിനോദം മാത്രമായിരുന്നു. പില്‍ക്കാലത്ത് തനിക്കുമാത്രം രചിക്കാന്‍ കഴിയുന്ന നര്‍മ്മ കവിതകളുടെ മാധ്യമം മാത്രമായിരുന്നു അദ്ദേഹത്തിനു പദ്യകല.

പ്രശസ്തിയെ സംബന്ധിച്ചാണെങ്കില്‍ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്‍റെ കൊടുമുടിയിലെത്തിയിരുന്നു താനും. സഞ്ജയന്‍ അകാലമൃത്യുവടഞ്ഞപ്പോള്‍ സാക്ഷാല്‍ ചങ്ങമ്പുഴതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അദ്ദേഹത്തിനര്‍പ്പിച്ച അശ്രുപൂജ ഈ സത്യം വെളിപ്പെടുത്തുന്നു:

ഒരു നെടുവീര്‍പ്പിടാതെ കണ്ണി-
ലൊരു തുള്ളിക്കണ്ണീര്‍വരാതെ
അകലെ സ്വതന്ത്രനായ് പൊച്ചിട്ടിരി-
ച്ചവിടുന്നു നിന്നു മഹാത്മന്‍!

എരിയും മനസ്സിലമൃതം പെയ്തു
പരിചിതവോജ്ജ്വലഹാസം
അവിടുന്നൊരക്ഷരം മിണ്ടുമ്പോഴേ-
യ്ക്കഖിലരും പൊട്ടിച്ചിരിച്ചു
ദുരിതങ്ങളെല്ലാം മറന്ന് ഹര്‍ഷ
ഭരിതരായ മുന്നില്‍ നിരന്നു.....
-----------------------------
മലയാളത്തിന്‍റെ ഫലിതം ചാര്‍ത്തും
മണിമാലകള്‍ക്കു നടുവില്‍
മരതകപ്പച്ചപ്പതക്കം തൂക്കി
മഹനീയ സഞ്ജയനാമം!

വിമദ്യുതിവീശിമേന്മേലതു
വിലസിച്ചീടട്ടെ കല്പകാലം

വെബ്ദുനിയ വായിക്കുക