പി.ഭാസ്കരന്‍റെ ഭാസുര ഗാനങ്ങള്‍

ചലച്ചിത്രഗാന രംഗത്ത് സമാനതകളില്ലാത്ത രചനാ ശൈലിയുടെ ഉടമയാണ് പി.ഭാസ്കരന്‍.

കവിയായി തുടങ്ങിയ ഭാസ്കരന്‍ 50 കളില്‍ ചലച്ചിത്ര ഗാന രചയിതാവായി മാറുകയായിരുന്നു. വാര്‍ദ്ധക്യത്തിലും ഇദ്ദേഹത്തിന്‍റെ കാവ്യകലയുടെ നീരുറവ വറ്റിയിരുന്നില്ല.

സിനിമയെ സംബന്ധിച്ചിടത്തോളം ഭാസ്കരന്‍ ബഹുമുഖ പ്രതിഭയാണ്. സംവിധായകന്‍, നടന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നീലക്കുയില്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചു. രാമു കാര്യാട്ടിനോടൊപ്പം സംവിധാനവും നിര്‍വഹിച്ചു.

രാരിച്ചന്‍ എന്ന പൗരന്‍, അമ്മയെക്കാണാന്‍, ഇരുട്ടിന്‍റെ ആത്മാവ്, തുറക്കാത്ത വാതില്‍, കാട്ടുകുരങ്ങ്, കള്ളിച്ചെല്ലമ്മ, മൂലധനം, ജ-ഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1953 ല്‍ പുറത്തിറങ്ങിയ നീലക്കുയിലായിരുന്നു മലയാളത്തിന് ആദ്യമായി ദേശീയ അംഗീകാരം നേടിത്തന്നത്-പ്രസിഡന്‍റിന്‍റെ വെള്ളിമെഡല്‍.

ജ-യശങ്കര്‍ പൊതുവത്ത് എഴുതിയ മനോരഥം എന്ന സിനിമയില്‍ ഗൗളിശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കണിശബുദ്ധിക്കാരനായ കാരണവരായി പി.ഭാസ്കരന്‍ ഉജ്ജ്വലമായ അഭിനയം കാഴ്ചവച്ചു.


അച്ഛനില്‍ നിന്ന് കിട്ടിയ കവിത്വ സിദ്ധി

1924 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരില്‍ ആണ് പുല്ലൂറ്റു പാടത്ത് ഭാസ്കരന്‍ നായര്‍ എന്ന പി.ഭാസ്കരന്‍റെ ജ-നനം. അക്കാലത്ത് പ്രസിദ്ധ കവിയും പത്രപ്രവര്‍ത്തകനും വക്കീലും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന നന്ത്യേലത്ത് പത്മനാഭ മേനോന്‍റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും മകനാണ്.

അച്ഛന്‍റെ കവിത്വസിദ്ധി പകര്‍ന്നു കിട്ടിയ ഭാസ്കരന്‍ ഏഴാം വയസ്സില്‍ തന്നെ കവിത എഴുതിത്തുടങ്ങിയിരുന്നു.എറണാകുളം മഹാരാജ-ാസ് കോളജ-ില്‍ പഠിക്കുമ്പോള്‍ സാഹിത്യവും കവിതയുമെല്ലാം ഭാസ്കരന്‍റെ തലയ്ക്കു പിടിച്ചു. അതോടൊപ്പം തന്നെ കമ്മ്യൂണിസവും. മഹാകവി ഒല്ലൂകന്‍ എന്ന പേരില്‍ സി.ഐ.കിട്ടുണ്ണിയുടെ മാസികയില്‍ അക്കാലത്ത് കവിതകള്‍ എഴുതിയിരുന്നു.

ഓഗസ്റ്റ് സമരത്തില്‍ പങ്കെടുത്ത പി.ഭാസ്കരന്‍ ആറു മാസം ജ-യിലില്‍ കിടന്നു. പിന്നെ നേരെ കോഴിക്കോട് ചെന്ന് ദേശാഭിമാനി വാരികയില്‍ ചേര്‍ന്നു.

പിന്നെ ഭാസ്കരനെ കാണുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗായക സംഘങ്ങള്‍ക്കു വേണ്ടി വിപ്ളവ ഗാനങ്ങള്‍ എഴുതുന്ന കവിയായാണ്.കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ച കണ്ട ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവനന്തപുരത്ത് ഈ പാട്ടുകള്‍ നിരോധിച്ചിരുന്നു.

വില്ലാളിയാണ് ആദ്യത്തെ കവിതാ സമാഹാരം. പുന്നപ്ര വയലാര്‍ സമരം നടന്ന കാലത്ത് വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന പേരില്‍ രവി എന്ന തൂലികാനാമത്തില്‍ ഭാസ്കരനെഴുതിയ കവിത ഭരണവര്‍ഗ്ഗത്തിന്‍റെ സ്വൈരം കെടുത്തി.

ഉയരും ഞാന്‍ നാടാകെ പടരും ഞാന്‍......എന്ന കവിതയും കവിയും തിരുവിതാംകൂറില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു. തുടര്‍ന്ന് ഭാസ്കരന്‍ മദ്രാസിലെത്തി ജ-യകേരളത്തിന്‍റെ പത്രാധിപ സമിതിയില്‍ ചേര്‍ന്നു.

റേഡിയോയ്ക്കു വേണ്ടി പാട്ടുകളെഴുതിയ പി.ഭാസ്കരന് കോഴിക്കോട്ടെ ആകാശവാണിയില്‍ ജേ-ാലി കിട്ടി. 1950 ല്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ജേ-ാലി ഉപേക്ഷിച്ച് മദ്രാസില്‍ സ്ഥിര താമസമാക്കി.


കേരളത്തില്‍ ആദ്യമായി നിഴല്‍ നാടകം അവതരിപ്പിച്ചത് പി.ഭാസ്കരനായിരുന്നു. സി.ജെ-.തോമസുമായി ചേര്‍ന്നായിരുന്നു ഇത്.

ഏതാണ്ട് 3000 ഓളം പാട്ടുകളും കവിതകളും ഭാസ്കരന്‍ എഴുതിയിട്ടുണ്ട്. 250 സിനിമകള്‍ക്കു വേണ്ടി പാട്ടെഴുതി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ഒട്ടേറെ തവണ ഭാസ്കരനെ തേടിയെത്തി.

1982 ലെ കേരള സാഹിത്യ അക്കാഡമിയുടെ കവിതാ അവാര്‍ഡ് പി.ഭാസ്കരനായിരുന്നു-ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കവിതാ സമാഹാരത്തിന്. ഏഷ്യാ നെറ്റിന്‍റെ ആമുഖ ഗാനമായ ശ്യാമ സുന്ദര കേര കേദാര ഭൂമി... ഭാസ്കരന്‍റെ വരികളാണ്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ചലച്ചിത്ര പരിഷത്തിന്‍റെ ഭാരവാഹിയായിരുന്നു. ഏഷ്യാനെറ്റ് തുടങ്ങിയപ്പോള്‍ അതിന്‍റെ മുന്‍ തിരയിലും അദ്ദേഹം ഉണ്ടായിരുന്നു.

ഇന്ദ്രയാണ് ഭാര്യ. നാല് മക്കളുണ്ട്. തിരുവനന്തപുരത്തെ ജ-വഹര്‍ നഗറിലായിരുന്നു താമസം. 2004 ഏപ്രിലില്‍ ഭാസ്കരന്‍റെ 80 -ാം പിറന്നാള്‍ സുഹൃദ് സംഘം ആഘോഷപൂര്‍വം കൊണ്ടാടിയിരുന്നു.

വെബ്ദുനിയ വായിക്കുക