മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും പ്രഭാഷകനുമായ പി ഗോവിന്ദപിള്ളക്ക് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വത്തിന്‍റെ തിളക്കം.സുഭാഷ്‌നഗര്‍ മുളക്കലുള്ള പിജിയുടെ വസതിക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ മന്ത്രി എംഎ ബേബിയാണ് അദ്ദേഹത്തിന് വിശിഷ്‌ടാംഗത്വം സമ്മാനിച്ചത്.
പ്രശംസാ പത്രവും രണ്ടു പവന്‍റെ സ്വര്‍ണ്ണപ്പതക്കവും 50000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ഭാഷാ സേവനത്തിനും സംസ്‌കാര പഠനത്തിനും സാഹിത്യ വിമര്‍ശനത്തിനും നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നല്‍കിയത്.
അടുത്ത നാലു വര്‍ഷത്തിനിടയില്‍ അഞ്ചു പ്രധാന കൃതികള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പിജി പറഞ്ഞു. അതിന്‍റെ പണിപ്പുരയിലാണ്. കുറച്ചു സമയം മാത്രമേ എഴുത്തിനായി നീക്കിവെക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് തോന്നിയിട്ടുണ്ട്. അത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരമേശ്വരന്‍ പിള്ള ഗോവിന്ദ പിള്ള 1926 മാര്‍ച്ച് 25 ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ജനിച്ചത്. ചെറുപ്പത്തില്‍ ആത്മീയതോട് ഇഷ്‌ടം തോന്നിയ അദ്ദേഹം കാലടിക്ക് അടുത്തുള്ള അദ്വൈതാശ്രമത്തില്‍ ചേര്‍ന്നു പഠിച്ചിരുന്നു.
പിന്നീട്, അദ്ദേഹം ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠനത്തിന് ചേര്‍ന്നു. ഇവിടെ വച്ചാണ് അദ്ദേഹത്തിന് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളോട് മമത തോന്നുന്നത്.
കലാലയ ജീവിതം അവസാനിച്ച് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം സിപിഐയില്‍ സജീവമായി. 1946 ല്‍ അദ്ദേഹം പാര്‍ട്ടിയുടെ ഔദ്യോഗിക അംഗമായി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നു. അടുത്ത കൂട്ടുകാരായ എംഎന്‍ ഗോവിന്ദന്‍ നായരും പികെ വാസുദേവന്‍ നായരും സിപിഐയില്‍ നിന്നപ്പോള്‍ പിജി സിപിഎം എമ്മില്‍ വിശ്വാസമര്‍പ്പിച്ചു.
സാഹിത്യ അക്കാദമി അവാര്‍ഡ്, സ്വദേശാഭിമാനി അവാര്‍ഡ്, ശങ്കരനാരായണന്‍ തമ്പി അവാര്‍ഡ്, പ്രസ് അക്കാദമി അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മാര്‍ക്സും മൂലധനവും ഇസങ്ങള്‍ക്കിപ്പുറം ഇംഎംസും മലയാള സാഹിത്യവും എന്നിവയടക്കം മൊത്തം 13 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.