പരിക്രമ എന്ന കാവ്യസമാഹാരത്തിലൂടെ സരസ്വതീ സമ്മാന്‍ നേടിയ ഡോ.ജഗന്നാഥ് പ്രസാദ് ദാസ് ഒറീസയിലെ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ്.
എഴുത്തുകാരന്‍ എന്നു പറയുന്നതിലും ഭേദം കലാകാരനാണ് എന്ന് പറയുന്നതാണ്. നല്ലൊരു ചിത്രകാരന്‍ കൂടിയാണ് അദ്ദേഹം.നാടകകൃത്ത് നടന്‍ ,വിവര്‍ത്തകന്‍,സിനിമ നിരൂപകന്‍ എന്നിങ്ങനെ അദ്ദേഹത്തിന്‍റെ പ്രതിഭ ബഹുമുഖമാണ്
എഴുത്തുകാരന്‍ എന്ന് പറയാന്‍ കാരണം അദ്ദേഹം സാഹിത്യത്തിന്‍റെ വിവിധ മേഖലകളില്‍ ഒരേ പോലെ കൃതഹസ്തനായതുകൊണ്ടാണ്. കവി, നാടകകൃത്ത്, നോവലിസ്റ്റ് എന്നീ നിലയിലെല്ലാം അദ്ദേഹത്തിന് നിലനില്‍പ്പുണ്ട്. എങ്കിലും കവിയായി അറിയപ്പെടാനാണ് ദാസിന് ഇഷ്ടം.
കെ.കെ.ബിര്‍ള ഫൗണ്ടേഷനാണ് സാഹിത്യത്തിന് സരസ്വതീ സമ്മാനം നല്‍കുന്നത്. എഴുതാന്‍ വേണ്ടി ഐ.എ.എസ് ഉദ്യോഗം വലിച്ചെറിയാന്‍ ചങ്കൂറ്റം കാട്ടിയ ജഗന്നാഥ് പ്രസാദ് ദാസ് കലാചരിത്രകാരന്‍ എന്ന നിലയിലും അറിയപ്പെടുന്ന വ്യക്തിയാണ്.
ഒറീസയിലെ പ്രസിദ്ധമായ പുരി എന്ന കടലോര ക്ഷേത്രനഗരത്തിലാണ് 1939 ല്‍ ഡോ ദാസിന്‍റെ ജനനം.ഏഴുത്തുകാരാനും ശ്രീധര്‍ പ്രസാദും ഇന്ദു ദേവിയുമാണ് മാതാപിതാക്കള്‍.
കട്ടക്കിലും അലഹബാദ് സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം ആലഹബാദില്‍ അധ്യാപകനായിരിക്കെയാണ് 1958 ള്‍ ഐ ഏ എസ് ലഭിക്കുന്നത്.47 ാം വയസില്‍ ഐ.എ.എസ് ഉദ്യോഗം ഉപേക്ഷിച്ച അദ്ദേഹം ഡല്‍ഹിയിലാണ് ഇപ്പോള്‍ സ്ഥിരതാമസം.
സ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്വതന്ത്രമായി എഴുതാനാണ് താന്‍ ഉദ്യോഗം രാജിവച്ചതെന്ന് ദാസ് പറയുന്നു.
പരിക്രമ അടക്കം പത്ത് കാവ്യസമാഹാരങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. കവിത, വൈയക്തികമായ അനുഭവങ്ങളുടെ സാക്ഷിപത്രമാണെങ്കിലും അതില്‍ സാമൂഹികമായ പ്രശ്നങ്ങളെ കുറിച്ചുള്ള വേവലാതികള്‍ നിഴലിച്ചു കിടപ്പുണ്ട്.
ജെ പി ചെറുപ്രായത്തില്‍ തന്നെ കവിത എഴുതി തുടങ്ങിയിരുന്നു.1951ല്‍ അദ്ദേഹം സ്റ്റബാക്ക് എന്നൊരു സമാഹാരം പുറത്തിറക്കി. ദഗര, ഝങ്കര, അസന്തകലി എന്നീ ഒറിയ പ്രസിദ്ധീകരണങ്ങളിലായിരുന്നു രചനകള്‍ അധികവും അടിച്ചു വന്നത്. പഠിക്കുമ്പോള്‍ എസ് എഫ് ഐ യുടെ സഹയാത്രികനായിരുന്നു..
1971 ല്‍ അദ്ദേഹം പ്രഥം പുരുഷ് എന്ന കവിതാ സമാഹാരം പുറത്തിറക്കി 1973ല്‍ സ്വന്തം ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.1982 ല്‍ പുരി പെയ്ന്‍റിഗ്സ് എന്ന പേരില്‍ ഗവേഷണ പുസ്തകമിറക്കി . ഒറീസയിലെ പട ചിത്രകലയെ കുറിച്ചുള്ള പഠനമായിരുന്നു അത്. ശബ്ദഭേദ് ആണ് ആദ്യത്തെ ചെറുകഥാസമാഹാരം അതു പുറത്തിറങ്ങിയത് 1980 ല്‍ അയിരുന്നു.
91ല്‍ അഹാനിക് എന്ന കവിതാ സമാഹാരത്തിന്‍ സാഹിത്യ അക്കദമി പുരസ്കാരം ലഭിച്ചു.
ചിത്ര പൊതി, പാം ലീഫ് മിനിയേച്ചേഴ്സ് തുടങ്ങി ചിത്രകലയെ ക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തങ്ങള്‍ക്ക് വന്‍പിച്ച സ്വീകരണമാണ് ലഭിച്ചത്. ഒറിയ കവിതകള്‍ അദ്ദേഹം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ആര്‍ലെന്‍ സൈഡിനോടൊപ്പം രചന നടത്തിയ പുസ്തകത്തിന്‍റെ പേര് അണ്ടര്‍ സെയിലന്‍റ് സണ്‍ എന്നാണ്
പ്രിയ വിദൂഷക് , പുക്ക സഹിബ്,ദേശകലാപത്ര തുടങ്ങി ഒട്ടേരെ പുസ്തകങ്ങള്‍ ഉണ്ട് അദ്ദേഹത്തിന്‍റേതായി.