(സമകാലിക മലയാളം 2000 ജനുവരിയില്‍ ഇറക്കിയ കേരളം 20 ാം നൂറ്റാണ്ട് എന്ന വിശേഷാല്‍ പതിപ്പില്‍ ഒ.വി.വിജയന് പകര്‍ന്ന ദര്‍ശനം)
സഹസ്രാബ്ദമെന്നാല്‍ എന്തമ്മേ എന്നു ചോദിക്കാന്‍ തോന്നിപോകുന്നു. കാരണം ഈ ചോദ്യത്തിനുള്ള പഴയ ഉത്തരം തന്നെ. ഈശ്വരനെന്മകനേ.
ഇത് നെരിനും ഫലിതത്തിനും വേണ്ടിയാകാം. സന്ദര്‍ഭമനുസരിച്ച് കഴിഞ്ഞ സഹസ്രബ്ദത്തിലെ ഭ്രാന്തുകളും വിഡ്ഢിത്തങ്ങളും ബീഭത്സമായ ഒരു പട്ടികയാണ്. യുക്തിയുടെയും ചിന്തയുടേയും നേട്ടങ്ങളും അപ്പോലെത്തന്നെ. മഹാപ്രകമ്പനങ്ങളുടെ കാരണക്കാര്‍.
ഇതിന്റൈയൊക്കെ തുടക്കക്കാരന് യേശുക്രിസ്തു പുരോഹിതവര്‍ഗ്ഗത്തോടു കടുത്ത വൈരുധ്യം പുലര്‍ത്ഥിയ പെരുന്തച്ചന്. ആളുകളെ ആകര്‍ശിക്കാന്‍ ഗൂഢമായ ഏതോ മാസ്മരവിഡ്യ കൈവശമാക്കിയവന്. നോക്കുക. ഈ സഹസ്രാബ്ദത്തില്‍ അയാള്‍ക്കു വെണ്ടി ബുദ്ധിമുട്ടിയ മനുശ്യരുടെ എണ്ണം. തര്‍ക്കിക രേഖയുടെ ഇരുവശത്തും നടന്ന സംഭവങ്ങള്‍.
ഭൂമി ഉരുണ്ടതാണോ അല്ലയോ എന്ന കശപിശയില്‍ കുടുങ്ങി. തങ്ങളുടെ ആധിപത്യം ഒന്നുകൂടി സുദൃഢമാക്കുകയോ അല്ലെങ്കില്‍ വാദത്തില്‍ തോറ്റ് പേരും പെരുമയും നശിക്കുകയോ ചെയ്ത അസംഖ്യം മനുഷ്യര്‍. തടവറയില്‍ മര്‍ദ്ദനമേറ്റ് തകര്‍ന്നുകഴിയുന്ന ഗെലീലിയോവിനെ ഓര്‍ക്കുക.
അവസാനം ഭൂമിയേയും സൂര്യനേയും കൈവെടിയുകയാണ് ബുദ്ധി എന്നു മനസ്സിലാക്കിയ ബുദ്ധിജീവി. രക്തസാക്ഷിത്വത്തേക്കാള്‍ ശക്തമാണ് ആത്മരക്ഷയ്ക്കായുള്ള മനുഷ്യന്റെ ബദ്ധപ്പാട്. അങ്ങനെ തടവറയില്‍വച്ച് ആ മഹാവിവേകത്തിന് ശാസ്ത്രജ്ഞര്‍ വഴങ്ങി. ഭൂമിയോ സൂര്യനോ. ആര് ആരുടെ ചുറ്റും നട്ടംതിരിയുന്നു എന്നാലോചിച്ച് ജീവന് നഷ്ടപ്പെടുത്തെണ്ടതില്ല.
പക്ഷെ, സഹസ്രാബ്ദത്തിന്റെ ഈ അവസാന നാളുകളില്‍ ഏതു ശരി, ഏതു ശരികേട് എന്ന വിവാദത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നു. അങ്ങനെ അണുബോംബിനും ആണവ മലിനീകരണത്തിനും നമ്മുടെ ചിന്തകന്മാരും കര്‍മ്മയോഗികളും ചേര്‍ന്ന് സൃഷ്ടിച്ച ഒരു താര്‍ക്കിക അടിവരയില്‍ എണ്ണമറ്റ ഭ്രാന്തുകളെ മനുഷ്യര്‍ പ്രതിഷ് ഠിക്കാന്‍ തുടങ്ങി. നമ്മുടെ സംസ്കൃതിക്ക് (ഡധവധഫധഹടളധമഭ എന്ന ഇംഗ്ളീഷ് പദത്തിന് പൂര്‍ണ്ണമായ തര്‍ജ്ജമയാകുമോ ഇതെന്ന് എനിക്കരിഞ്ഞുകൂടാ)
പ്രായോഗികതലത്തില്‍ ഒരടിത്തറയുണ്ടാക്കി. ഇതിന്റെ ചോദ്യം ചെയ്യാന്‍ വയ്യാത്ത അസ്തിത്വത്തില്‍ ആണ് ഈ ആയിരമാണ്ടിന്റെ കൊട്ടിക്കലാശം. പഞ്ചംഗം കറങ്ങിയൊടുങ്ങുമ്പോള്‍ ഈ രൂക്ഷമായ വിശ്വാസത്തിനെതിരെ അങ്ങിങ്ങ് വിമത സ്വരങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അവയെ നമ്മള് ബുദ്ദികൗതുകങ്ങളായും അക്കാരണത്താല്‍ത്തന്നെ വര്‍ജ്ജ്യങ്ങളായും കണക്കാക്കുന്നു. ബുദ്ധിജീവിയുടെ പണിപ്പുരയില്‍ ഇത്തരം കൗതുകവസ്തുക്കള്‍ അനവധിയാണ്.
''ഞങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയില്ല. അങ്ങനെ ഒരു ഭാശ രൂപംകൊണ്ടുവരികയാണ്. അയത്നം സഫലമായിത്തീരുമ്പോള്‍ മരം എനിക്ക് ഉത്തരങ്ങള്‍ തരും.''
ഈ സഹസ്രാബ്ദത്തേക്കാള്‍ പഴക്കമുള്ള കഥയാണിത്. സഹസ്രാബ്ദത്തിന്റെ തുടക്കം കുറിച്ച കഥയാകട്ടെ ഭീകരവും വേദന നിറഞ്ഞതുമാണ്. കപ്പലോട്ടവും സാങ്കേതികവിദ്യയും പഠിച്ച് ശക്തിനേടിയ ജനതകളുടെ കയ്യിലേക്ക് സാമ്രാജ്യകോയ്മ പകരുന്ന കഥ. സായുധവാദം വെറും വാദത്തെക്കാള് ഈറ്റമുള്ളതാണെന്ന് തെളിയിക്കുക മാത്രമാണ് ഈ സഹസ്രാബ്ദത്തിന്റെ അവസാനത്തെ ദൗത്യം. കുരിശിന്മേല് തറഞ്ഞുപിടയ്ക്കുന്ന തച്ചനോട് നിങ്ങള്‍ പറയുന്നു.
''ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കാം. പക്ഷേ താങ്കള്‍ ഞങ്ങളുടെ ബുദ്ധിയെ മാനിക്കണം.''