അരികിയില്‍ നീ ഉണ്ടായിരുന്നെങ്കില്‍, ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, സാഗരങ്ങളേ, നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍, മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ഓര്‍മ്മകളേ കൈവള ചാര്‍ത്തി, ഒരു ദലം മാത്രം തുടങ്ങിയ എത്ര മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.
ഏത് കഥാപാത്രത്തിന്‍റെയും ഏത് മാനസികാവസ്ഥയും ഉള്‍ക്കൊണ്ട് ഗാനരചന നിര്‍വഹിക്കുന്നതില്‍ അതീവ പ്രാഗത്ഭ്യമുള്ള കവിയായിരുന്നു ഒ എന്‍ വി. ഏത് തലമുറയുടെയും അഭിരുചികള്‍ക്ക് അനുസരിച്ച് ഗാനരചന നടത്താന്‍ കഴിയുന്ന അസാധാരണ പ്രതിഭയായിരുന്നു അദ്ദേഹം. പ്രണയഗാനങ്ങള്‍ എഴുതുമ്പോള്‍ തന്നെ പഴശ്ശിരാജയുടെ വീരഭാവം മുഴുവന്‍ ആവാഹിച്ച ‘ആദിയുഷസന്ധ്യപൂത്തതെവിടെ...’ എന്നും എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
നഷ്ടപ്പെടുന്നത് പേരറിയാത്ത പെണ്‍കുട്ടിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും പാടിയ കവിയാണ്. ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആകുലപ്പെട്ട ഒരു പച്ച മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ ഭൌതികശരീരം മറഞ്ഞാലും, ഏത് ഗ്രാമത്തില്‍ പോയാലും ജനങ്ങളുടെ ചുണ്ടില്‍ അദ്ദേഹത്തിന്‍റെ ഗാനങ്ങളുണ്ടാവും. എന്നും, എക്കാലവും.