എലിയട്ട് -കാലത്തെ അതിജീവിക്കുന്ന കവി

20 ം നൂറ്റാണ്ടില്‍ സാഹിത്യത്തിന് ഉണ്ടായ ആധുനികതയുടെ വക്താക്കളില്‍ ഒരാളാണ് ആംഗ്ളോ -അമേരിക്കന്‍ കവിയായ ടി.എസ്.എലിയട്ട്.1948 ല്‍ അദ്ദേഹത്തിനു നോബല്‍ സമ്മാനം ലഭിച്ചു.

വിമര്‍ശകന്‍, നാടകകൃത്ത് തുടങ്ങിയ നിലകളിലും അദ്ദേഹം പ്രമുഖനായിരുന്നു. ദി ലവ് സോംഗ് ഓഫ് ജെ.ആല്‍ഫ്രഡ് പ്രംഫ്രോക്ക്, വേസ്റ്റ് ലാന്‍റ്, ഫോര്‍ ക്വാര്‍ട്ടേഴ്സ് എന്നിവ പ്രധാന കൃതികളാണ്.മര്‍ഡര്‍ ഇന്‍ ദ കത്തീഡ്രല്‍,ദ കോക് റ്റൈല്‍ പാര്‍ട്ടി എന്നിവ പ്രധാന നാടകങ്ങളും.

1888 സെപ്തംബര്‍ 26 ന് ബിസിനസ്സുകാരനായ ഹെന്‍റി വെയര്‍ എലിയട്ടിന്‍റെയും കാര്‍ലറ്റ് കാമ്പെ സ്റ്റേണ്‍സിന്‍റെയും ഇളയ മകനായി സമ്പന്നതയില്‍ ആയിരുന്നു ജനനം.

1895 മുതല്‍ 1905 വരെ സെന്‍റ് ലൂയി മിത്ത് അക്കാഡമിയില്‍ പ്രാധമിക വിദ്യാഭ്യാസം. 1906-9 കാലത്ത് ഹാര്‍വാര്‍ ഡില്‍ നിന്നും ബിരുദം നേടി. 1927ല്‍ അദ്ദേഹം ബ്രിട്ടീഷ് പൌരത്വം സ്വീകരിച്ചു.

1910 ല്‍ പാരീസിലേക്ക് പോയ എലിയട്ട് ഹാര്‍ വാര്‍ഡില്‍ തിരിച്ചെത്തി തത്വജ്ഞാനത്തില്‍ ഡോക്ടറേറ്റിന് പഠിച്ചു. അക്കാലത്ത് ബ്രാഡ്ലിയുടെ കൃതികളും ബുദ്ധിസവും ഇന്ത്യന്‍ ഭാഷാ ശാസ്ത്രവും പഠിച്ചു. സംസ്കൃതവും പാലിയും അഭ്യസിക്കുകയും ചില മത ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു.


1915 ജൂണ്‍ 26 ന് സുഹൃ ത്തായ വിവിന്‍ ഹെയ് വുഡിനെ വിവാഹം ചെയ്തു. 1933 ല്‍ ബന്ധം വേര്‍പെടുത്തി സെക്രട്ടറിയായിരുന്ന എസ്മെ വരേലി ലെച്ചറെ 1957 ജനുവരി 10 ന് വിവാഹം ചെയ്തു. എലിയട്ടിന്‍റെ കൃതികള്‍ മുഴുവന്‍ പുനരാവിഷ്കരിച്ചത് എസ്മെ ആയിരുന്നു.

പുകവലി ശീലം സമ്മാനിച്ച ശ്വാസകോശ രോഗം മൂലം 1965 ജനുവരി നാലിന് അദ്ദേഹം അന്തരിച്ചു.അമേരിക്കന്‍ ഈസ്റ്റ് കോക്കറിലെ സെന്‍റ് മൈക്കിള്‍സ് ചര്‍ച്ച് സെമിത്തേരിയിലാണ് അദ്ദേഹത്തിന്‍റെ അന്ത്യ വിശ്രമം.

ഫാര്‍ ക്വാര്‍ട്ടേഴ്സ ്, വെയ്സ്റ്റ് ലാന്‍റ്

22 ാമത്തെ വയസില്‍ തന്നെ മികച്ച കൃതികളെല്ലാം എഴുതിയ എലിയട്ട് ബ്രിട്ടനിലായിരുന്നു സാഹിത്യ ജ-ീവിതം ആരംഭിച്ചത്. 1915 ല്‍ എസ് റാ പൗണ്ട് എഡിറ്ററായുള്ള കവിതാ മാസികയിലായിരുന്നു ദി ലവ് സോങ് ഓഫ് ജെ- ആല്‍ഫ്രഡ് പ്രം ഫ്രോക്ക് പ്രസിദ്ധീകരിച്ചത്.

ഇംഗ്ളീഷ് സാഹിത്യത്തിലേക്ക് ഒരു നവീന ശൈലി അവതരിപ്പിച്ചായിരുന്നു 1922 ഒക്ടോബറില്‍ എലിയട്ട് വെയ്സ്റ്റ് ലാന്‍റ് പ്രസിദ്ധീകരിച്ചത്.


ഇദ്ദേഹത്തിന്‍റെ ഏറ്റവും ശ്രേഷ്ടമായ കൃതിയായി പരിഗണിക്കുന്നത് ഫോര്‍ ക്വാര്‍ട്ടേഴ്സ് ആണ്. ബോണ്ട് നോര്‍ട്ടണ്‍ (1936), ഈസ്റ്റ് കോക്കര്‍ (1940), ദി ഡ്രൈ സാല്‍ വേജ-സ് (1941), ലിറ്റില്‍ ഗിഡ്ഡിംഗ് (1942) എന്നീ നാലു കാവ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓരോന്നിനും അഞ്ച് ഭാഗം വീതമുണ്ട ്.

എലിയട്ടിന്‍റെ ആദ്ധ്യാത്മികവും തത്വജ-്ഞാനപരവും ആയുള്ള അറിവിന്‍റെ മികച്ച ഉദാഹരണമാണ് ഈ പുസ്തകം.

തോമസ് എ ബക്കറ്റിന്‍റെ മരണത്തെ ആസ്പദമാക്കി രചിച്ച മര്‍ഡര്‍ ഇന്‍ കത്തീഡ്രല്‍, സ്വീനി ആഗണിസ്റ്റസ്, ദി ഫാമിലി റീ യൂണിയന്‍, ദി കോക് റ്റയില്‍ പാര്‍ട്ടീസ്, ദി കോണ്‍ഫിഡന്‍ഷ്യല്‍ ക്ളര്‍ക്ക്, ദി എല്‍ഡര്‍ സ്റ്റേറ്റ്സ്മാന്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍


വെബ്ദുനിയ വായിക്കുക