തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് |Thiruvananthapuram Lok Sabha Election 2019 Live Result
ചൊവ്വ, 21 മെയ് 2019 (22:25 IST)
[$--lok#2019#state#kerala--$]
പ്രമുഖ സ്ഥാനാർത്ഥികൾ:- ശശി തരൂർ(യുഡിഎഫ്), സി ദിവാകരൻ (എൽഡിഎഫ്) കുമ്മനം രാജശേഖരൻ(ബിജെപി)
കുമ്മനം രാജശേഖരൻ രംഗപ്രവേശനം ചെയ്തതോടു കൂടി അതിശക്തമായ ത്രികോണ മത്സരത്തിനു വേദിയായി തലസ്ഥാനത്തെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം. സിറ്റിങ് എംപി ശശി തരൂർ തന്നെയായിരുന്നു യുഡിഎഫിന്റെ ലോക്സഭാ സ്ഥാനാർത്ഥി. നെടുമങ്ങാട് സിറ്റിങ് എംഎൽഎ സി ദിവാകരനായിരുന്നു ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി. കുമ്മനം രാജശേഖരൻ എൻഡിഎ സ്ഥാനാർത്ഥി.
സിപിഎമ്മാണ് ആദ്യം സ്ഥാനാർത്ഥി നിർണ്ണയം നടത്തിയിരുന്നത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് ദിവാകരൻ. മുൻ ഭക്ഷ്യം പൊതു വിതരണ വകുപ്പ് മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചിരുന്നത്. ഇടതു മുന്നണി കളത്തിലിറക്കിയ ആറ് സിറ്റിങ് എംഎൽഎമാരിൽ ഒരാളാണ് സി ദിവാകരൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഗ്രകണ്യനാണ് സി ദിവാകരൻ. എന്നാൽ നിരവധി അടിയോഴുക്കുകൾ ഈ സമയത്ത് അദ്ദേഹം നേരിടെണ്ടി വന്നിരുന്നു.
[$--lok#2019#constituency#kerala--$]
മൂന്നാം വട്ടവും ലോക്സ്ഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിരിക്കുകയാണ് ശശി തരൂർ എംപി. ശശി തരൂതിനു ഏറെ സ്വാദീനമുളള മണ്ഡലമാണ് തിരുവനന്തപുരം.ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രഞ്ജനായിരുന്നു തരൂർ. കേന്ദ്രമാനവ വിഭവ ശേഷി സഹമന്ത്രി, മുൻ വിദേശകാര്യ സഹമന്ത്രി തുടങ്ങി നിരവധി ഔദ്യോഗിക പദവികളാണ് ശശി തരൂർ വഹിച്ചിട്ടുളളത്. കോൺഗ്രസിൽ അടിയുറച്ചു നിൽക്കുന്ന ഒരു വിഭാഗം നായർ സമൂഹം തെരഞ്ഞെടുപ്പിൽ തരൂരിനു പിന്തുണ വർദ്ധിപ്പിക്കുമെന്നത് മറ്റോരു വസ്തുതയാണ്.ശബരിമല വിഷയത്തിൽ ബിജെപി നിലപാടുകൾക്ക് സമുദായത്തിൽ സ്വീകാര്യത നേടാനായത് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്ന ഒരു ഘടകമാണ്.
കുമ്മനം രാജശേഖരൻ മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു.സംഘപരിവാർ സംഘടനകളുടെ പ്രിയങ്കര നേതാക്കളിലൊളായിരുന്നു അദ്ദേഹം. കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബിജെപിയിൽ തന്നെ ആദ്യം ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ബിജെപിയുടെ ജനകീയ മുഖം എന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.