[$--lok#2019#state#kerala--$]
പ്രമുഖ സ്ഥാനാർത്ഥികൾ:- പി കെ ശ്രീമതി(എൽഡിഎഫ്), കെ സുധാകരൻ( യുഡിഎഫ്)
നിലവിൽ കണ്ണൂരിൽ നിന്നുളള ലോക്സഭാംഗം പി കെ ശ്രീമതിയാണ്. സിപിഎം കേന്ദ്ര കമ്മറ്റിയംഗമായ ശ്രീമതി ടീച്ചർ മുൻ ആരോഗ്യ മന്ത്രി കൂടിയായിരുന്നു. തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ, പെരാവൂർ എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്നത്. ഇവയിൽ നാലു മണ്ഡലങ്ങളാണ് സിപിഎമ്മിനു സ്വന്തമായിട്ടുളളത്. രണ്ടു മണ്ഡലങ്ങളിൽ കോൺഗ്രസും അഴീക്കോട് മണ്ഡലത്തിൽ മുസ്ലീം ലീഗുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
[$--lok#2019#constituency#kerala--$]
ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്നു പറയാവുന്ന ലോക്സഭാ മണ്ഡലമാണ് കണ്ണൂർ. കഴിഞ്ഞ വർഷം ആദ്യമായിട്ടായിരുന്നു കണ്ണൂർ ലോക്സഭാ മണ്ഡൽത്തിൽ നിന്നു ശ്രീമതി ടീച്ചർ മത്സരിച്ചത്. കണ്ണൂരിലെ ശക്താനായ കോൺഗ്രസ് നേതാവ് കെ സുധാകരനെയായിരുന്നു പി കെ ശ്രീമതി കഴിഞ്ഞ തവണ തോൽപ്പിച്ചത്. ഇത്തവണയും മത്സരം ഇരുവരും തമ്മിലാണ്. സി കെ പത്മനാഭനായിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.