എറണാകുളത്ത് സീറ്റ് നിഷേധിച്ചതിന്റെ പരിഭവത്തിലായിരുന്ന കെവി തോമസ് ഇന്നലെയാണ് ഡൽഹിയിൽ നിന്ന് തിരികെ നാട്ടിലെത്തിയത്. പരിഭവമൊന്നുമില്ലെന്നും സീറ്റില്ലെന്ന കാര്യം ആദ്യമെ പറഞ്ഞാൽ മതിയായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഹൈബി ഈഡൻ എറണാകുളത്തെ കോൺഗ്രസ് പാരമ്പര്യത്തിന്റെ കണ്ണിയാണ്. ഹൈബി വിജയിക്കെണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.