നാലപ്പാട്ട് സുലോചനയുടെ “മൂന്നാറിന്‍റെ കഥ“ എന്ന പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം മാര്‍ച്ച് പതിനൊന്നിന് വൈകുന്നേരം നാലര മണിക്ക് എറണാകുളം താജ് റസിഡന്‍സി ഹോട്ടലില്‍ നടക്കും.
മൂന്നാറിലെ തേയില തോട്ടങ്ങളിലെ ആയിരക്കണക്കിനു വരുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുടെ നേരിട്ടുള്ള അവതരണമായാണ് സുലോചന ഈ കൃതിയെ കാണുന്നത്.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നത് പ്രശസ്ത സാഹിത്യകാരി ഡോ.എം.ലീലാവതിയാണ്. ആദ്യ പ്രതി ഏറ്റുവാങ്ങുന്നത് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനാണ്.
ഡോ.സി.കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രശസ്തര്‍ പങ്കെടുക്കും. ചടങ്ങില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് ടി.ദാമു ആശംസാ പ്രസംഗം നടത്തും.