മൂന്നാമത്തെ പുസ്തകവുമായി ചേതന്‍ ഭഗത്

വ്യാഴം, 15 മെയ് 2008 (19:01 IST)
WDFILE
ചേതന്‍ ഭഗത് സാഹിത്യ രംഗത്തെ ഏറ്റവും തിളക്കമേറിയ നക്ഷ‌ത്രങ്ങളില്‍ ഒരാളാണ് . ചേതനിന്‍റെ ഫൈവ് പോയിന്‍റ് സംവണ്‍(2004), വണ്‍ നൈറ്റ്@ ദി കാള്‍ സെന്‍റര്‍ എന്നിവ വായനക്കാരുടെ പ്രീതി പിടിച്ചു പറ്റിയവയാണ്.

ഇപ്പോള്‍ മൂന്നാമത്തെ പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.’ ദി ത്രി മിസ്‌റ്റേക്സ് ഓഫ് മൈ ലൈഫെന്നാണ്’ അദ്ദേഹത്തിന്‍റെ പുതിയ പുസ്തകത്തിന്‍റെ പേര്.

95 രൂപയേ പുസ്തകത്തിന് ഉള്ളൂ. തന്‍റെ കൂട്ടുകാരായ ഇഷിനെയും ഓമിയേയും സഹായിക്കാന്‍ വേണ്ടി കഥയിലെ നായകനായ ഗോവിന്ദ് ക്രിക്കറ്റ് സാമഗ്രികള്‍ വില്‍ക്കുന്ന കട തുടങ്ങുവാന്‍ ആഗ്രഹിക്കുന്നു.

എന്നാല്‍,അഹമ്മദബാദ് നഗരത്തില്‍ അത് എളുപ്പമായിരുന്നില്ല. വര്‍ഗീയ ലഹള, ഭൂമികുലുക്കം, കലാപം തുടങ്ങിയ തെറ്റുകള്‍ നിലനില്‍ക്കുന്ന ഈ നഗരത്തില്‍ നായകന്‍റെ ആഗ്രഹം നടപ്പിലാക്കാന്‍ എളുപ്പമായിരുന്നില്ല.

നായകന് ലക്‍ഷ്യം നിറവേറ്റാന്‍ കഴിയുമോയെന്ന കാര്യത്തില്‍ നോവല്‍ ഉത്തരം നല്‍കുന്നു. ‘ഫൈവ് പോയിന്‍റ് ഓഫ് സംവണ്‍‘ ഇന്ത്യയിലെ പ്രശസ്തമായ കോളേജികളിലൂടെയുള്ള ഒരു യാത്രയാണ്.

2008 മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ടൈംസ് ചേതന്‍ ഭഗതിനെ ‘ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് എഴുത്തുകാരനായി തെരഞ്ഞെടുത്തിരുന്നു‘.

വെബ്ദുനിയ വായിക്കുക