പുതിയ നോവലിന്‍റെ എഴുത്ത് അവസാനിപ്പിച്ചെന്ന് ഹാരി പോട്ടര്‍ കഥകളിലൂടെ വായനക്കാരുടെ മനം കവര്‍ന്ന ജെകെ റൌളിംഗ് തിങ്കളാഴ്ച ന്യൂയോര്‍ക്ക് കോടതിയെ അറിയിച്ചു.ഹാരി പോട്ടര്‍ കഥകളെക്കുറിച്ച് തന്‍റെ അനുമതിയില്ലാതെ ഒരു പ്രസാധക സ്ഥാപനം വിജ്ഞാനകോശം നിര്‍മ്മിക്കുന്നത് മൂലമുണ്ടായ വിഷമം തന്‍റെ സര്‍ഗാത്മകതയെ ബാധിച്ചതാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് ജെകെ റൌളിംഗ് പറഞ്ഞു.
400 പേജുള്ള ഈ വിജ്ഞാന കോശം ഒരു അമേരിക്കന്‍ കമ്പനിയായ ആര്‍ഡിആര്‍ ആണ് നിര്‍മ്മിക്കുന്നത്. ഇതിനെതിരെ റൌളിംഗ് ന്യൂയോര്‍ക്ക് കോടതിയില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം ഈ വിജ്ഞാന കോശം ഹാരിപോട്ടര്‍ പരമ്പരയില്‍ പെട്ട പുസ്തകങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന് ആര്‍ഡിആര്‍ പറഞ്ഞു. ‘ഞാന്‍ കരയുവാന്‍ ആഗ്രഹിക്കുന്നില്ല. എന്തു കൊണ്ടെന്നാല്‍ ഞാന്‍ ബ്രിട്ടീഷ് പൌരയാണ്.
ഹാരി പോട്ടര്‍ പരമ്പരയില്‍ പെട്ട പുസ്തകങ്ങള്‍ എനിക്ക് എന്‍റെ മക്കളെ പോലെയാണ്. അവ എനിക്ക് വളരെ വ്യക്തിപരമായ ഒന്നാണ്. 17 വര്‍ഷമായി പഴക്കമുള്ള എന്‍റെ ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ ഇവിടെ ചൂഷണം ചെയ്യപ്പെടുകയാണ്. ഈ കഥകള്‍ പണത്തിനു വേണ്ടി മാത്രമല്ല. ഞാന്‍ എഴുതിയത്‘,റൌളിംഗ് പറഞ്ഞു.