മരംവെട്ടുകാരന്‍റെ ദുര്‍വ്വിധി

WDDIVISH
കാണാതായ ആടിനെ തേടി ആട്ടിടയന്‍ വനത്തിലൂടെ ഒരു പാട് അലഞ്ഞു. വിശപ്പും ദാഹവും കാരണം ക്ഷീണിച്ച് അവശനായ അയാള്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു. അയാള്‍ കാലുകള്‍ വെച്ചത് ഒരു സര്‍പ്പത്തിന്‍റെ മേലായിരുന്നു. വേദനിച്ച സര്‍പ്പം അയാളെ കടിച്ചു. അയാള്‍ തല്‍ക്ഷണം മരിച്ചു. സര്‍പ്പം മരപ്പൊത്തിലേക്ക് കയറിപ്പോയി.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു മരംവെട്ടുക്കാരന്‍ ആ വഴി വന്നു. മരിച്ചു കിടക്കുന്ന ആട്ടിടയനെ അയാള്‍ കണ്ടു. ആട്ടിടയന്‍റെ ശരീരത്തില്‍ നീല നിറം ബാധിച്ചതിനാല്‍ അയാള്‍ പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന് മരംവെട്ടുകാരന് മനസ്സിലായി. അവിടെ സൂക്ഷിച്ച് നില്‍ക്കണം എന്ന് ചിന്തിക്കുന്നതിനു പകരം കടിച്ച പാമ്പ് എവിടെയെന്നായി മരം വെട്ടുകാരന്‍റെ മനോഗതം!

ആ പാമ്പിനെ ഒന്നു കാണുക തന്നെ. അടുത്തു തന്നെ ഒരു മരപ്പൊത്ത് കണ്ടപ്പോള്‍ പാമ്പ് അവിടെ തന്നെ ഉണ്ടാവുമെന്ന് അയാള്‍ക്ക് തോന്നി. ഒട്ടും അമാന്തിച്ചില്ല, അയാള്‍ മരപൊത്തില്‍ കൈയ്യിട്ടു. തന്നെ ആക്രമിക്കാന്‍ വരുകാണെന്ന് കരുതി സര്‍പ്പം മരംവെട്ടുകാരനെ കൊത്തുകയും ചെയ്തു. എന്തു പറയാന്‍, കടിയേറ്റ മരം വെട്ടുകാരന്‍ തല്‍ക്ഷണം മരിച്ചു.

ഗുണപാഠം: അനാവശ്യ പ്രവര്‍ത്തികള്‍ ദുര്‍വിധിയെ ക്ഷണിച്ചു വരുത്തും.

വെബ്ദുനിയ വായിക്കുക