കരിമുത്തിമലയില്‍ നിന്ന് ചിന്നാറിലേക്കുള്ള യാത്രാമധ്യേ ആന, കലമാന്‍, സാംബാര്‍, ഹനുമാന്‍ കുരങ്ങ്, മയില്‍ തുടങ്ങിയ ജീവജാലങ്ങളുടെ കൂട്ടങ്ങളെയും സഞ്ചാരികള്‍ക്ക് കാണാനാകും. കാട്ടുപോത്തുകളാണ് ഇവിടെ യഥേഷ്ടമുള്ള മറ്റൊരു വന്യജീവിക്കൂട്ടം.
കേരളത്തിലെ മറ്റു വന്യജീവി സങ്കേതങ്ങളെ അപേക്ഷിച്ച് വളരെ കുറവ് മഴ ലഭിക്കുന്ന സ്ഥലമാണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചിന്നാര്‍. വര്‍ഷത്തില്‍ 48 ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ മഴ ലഭിക്കുക. വന്യജീവികള്‍ക്ക് പുറമേ ഇവിടത്തെ സസ്യ വൃക്ഷലതാദികളും സഞ്ചാരികള്‍ക്കുള്ള ഒരപൂര്‍വ്വ കാഴ്ച്ചയാണ്. വരണ്ട കാടുകളും ഉയര്‍ന്ന ചോലകളും നനഞ്ഞ പുല്‍മേടുകളും ചിന്നാറിനെ മനോഹരമാക്കുന്നു.
മൂന്നാറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ചിന്നാര്‍. മുന്നാറില്‍ നിന്ന് റോഡ് മാര്‍ഗം മാത്രമാണ് ചിന്നാറിലേക്ക് എത്തിച്ചേരാന്‍ സാധിക്കുക. മൂന്നാറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള എറണാകുളമാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. കൊച്ചി അന്തര്‍ദേശീയ വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.