അമൃതമേടെന്ന കുരിശുമല

WDWD
പീരുമേടിലെ പ്രശ്സ്തമായ തീര്‍ഥാടന കേന്ദ്രമായ കുരിശുമല കേരളത്തിലെ ഒരു പ്രധാന ടൂറിസം ആകര്‍ഷണമായി മാറുകയാണ്. തീര്‍ത്ഥാടനം നല്‍കുന്ന മനസുഖത്തിനൊപ്പം ഇവിടത്തെ പ്രകൃതി ദൃശ്യങ്ങള്‍ കണ്ണിന് നല്‍കുന്ന കുളിര്‍മയുമാണ് അമൃതമേട് എന്നും അറിയപ്പെടുന്ന കുരിശുമലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

മഞ്ഞു മൂടിയ ഈ മലകയറുമ്പോള്‍ കാണുന്ന പീരുമേടിന്‍റെ ദൃശ്യങ്ങള്‍ അപൂര്‍വ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ക്രിസ്തുവിന്‍റെ അന്ത്യയാത്രയെ അനുസ്മരിപ്പിക്കുന്ന കുരിശിന്‍റെ വഴിയായാണ് കുരിശുമലയെ സജീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ 14 കുരിശുകളാണ് തീര്‍ഥാടകന്‍ കടന്നു പോകേണ്ടത്.

ഇതില്‍ മുന്നാം കുരിശിന് മുന്നില്‍ എത്തുമ്പോള്‍ പീരുമേടിന്‍റെ അത്ഭുത കാഴ്ചകളും ചുറ്റുമുള്ള തേയില തോട്ടങ്ങളും കൊക്കാട് കുന്നുകളുമൊക്കെ കാണാനാകും. ഈ മലയില്‍ ഒമ്പതാം കുരിശ് സ്ഥിതി ചെയ്യുന്ന ഏറ്റവും മുകളിലത്തെ ഭാഗമാണ് അമൃതമേടെന്ന് അറിയപ്പെടുന്നത്. കുട്ടിക്കാനം മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.

അമൃതമേടിന്‍റെ വടക്കുഭാഗത്തായി കാണുന്ന മാടംകുളവും ഒരു സുന്ദരകാഴ്ചയാണ്. ഇവിടത്തെ വെള്ളച്ചാട്ടത്തിന്‍റെ ചുവട്ടില്‍ സ്വാഭാവികമായി രൂപപ്പെട്ട കുളമാണ് മാടംകുളം. ഇതിന് ചുറ്റുമുള്ള കാനന കാഴ്ചകളും സഞ്ചാരികള്‍ക്ക് അപൂര്‍വ്വ അനുഭൂതി സമ്മാനിക്കും.

പീരുമീടില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള കോട്ടയമാണ് അമൃതമലയക്ക് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍

വെബ്ദുനിയ വായിക്കുക