സ്ത്രീധനമായി നല്‍കിയത് ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഏക്കര്‍ കണക്കിന് ഭൂമിയും; എന്നിട്ടും അവന്റെ കണ്ണു നിറഞ്ഞില്ല - അവസാനം അവള്‍ അതും നല്‍കി !

ശനി, 12 ഓഗസ്റ്റ് 2017 (11:51 IST)
നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്നു ഭർത്താവ് കോടതിയിൽ കീഴടങ്ങി. വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷ(20) തൂങ്ങിമരിച്ച കേസിലാണ് ഭർത്താവായ റോഷൻ കോടതിയില്‍ കീഴടങ്ങിയത്.
 
കഴിഞ്ഞ ജൂലായ് 11നായിരുന്നു സൽഷയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലായിരുന്നു സൽഷ ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തെ തുടര്‍ന്നാണ് സല്‍‌ഷ ആത്മഹത്യ ചെയ്തതെന്ന ആരോപണമുയർന്നിരുന്നു. 
 
സൽഷയുടെ മരണത്തിന് പിന്നാലെ ഭർത്താവായ റോഷനും, മാതാവും ഒളിവിൽ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് റോഷൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്നാണ് റോഷൻ കഴിഞ്ഞദിവസം നെടുമങ്ങാട് മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. 
 
കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, വെമ്പായത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. അതേസമയം കേസിലെ രണ്ടാം പ്രതിയായ റോഷന്റെ ഉമ്മ നസിയത്ത് ഇപ്പോഴും ഒളിവില്‍ തന്നെയാണുള്ളത്.

വെബ്ദുനിയ വായിക്കുക