വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ !

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (16:04 IST)
വീട്ടമ്മയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ ടെക്സ്റ്റൈൽസ് ഷോപ്പില്‍ ജോലി ചെയ്യുന്ന മുട്ടത്തോടി സ്വദേശി സർഫറാസിനെയാണ് വിദ്യാനഗര്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
 
2014 മാര്‍ച്ച് മുതലാണ് സർഫറാസ് ഭര്‍തൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സർഫറാസ്, ഇതെല്ലാം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മൂന്നു വർഷമായി തന്നെ തുടർച്ചയായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍