പെണ്‍കുട്ടിയുടെ പരാതി അതീവഗുരുതരമാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ പരിയാരത്ത് നിന്നുളള യുവതിയും മാതാപിതാക്കളുമാണ് ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. യുവതിക്കും മാതാപിതാക്കള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, പിന്നീട് ജൂണ്‍ 21ന് ശ്രുതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഹാജരാക്കി. അപ്പോള്‍ തനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് ശ്രുതി പറഞ്ഞതോടെ യുവതിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. എന്നാല്‍, തന്റെ ഭാര്യ ഭക്ഷണം പോലും കഴിക്കാതെ വീട്ടുതടങ്കലില്‍ ആണെന്ന് ചൂണ്ടിക്കാട്ടി അനീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി.
ഹര്‍ജി പരിഗണിച്ച കോടതി യുവതിക്ക് വേണ്ടി വാറന്റ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് റദ്ദാക്കണമെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. മകള്‍ തങ്ങളോടൊപ്പം വന്നതില്‍ ആര്‍ക്കൊക്കെയോ ഇഷ്ടക്കേടുണ്ടെന്നും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയത്.