2016 സെപ്തംബറിൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ എത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. റൂറൽ എസ്പി അശോക് കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വർക്കല എസ്.ഐ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.