ബാലികയ്ക്ക് അപമാനം: ബോട്ട് ഡ്രൈവര്‍ അറസ്റ്റില്‍

ഞായര്‍, 23 മാര്‍ച്ച് 2014 (18:21 IST)
PRO
PRO
മൂന്നാറില്‍ ബോട്ടിംഗിനെത്തിയ ബാലികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് ബോട്ട് ഡ്രൈവര്‍ പൊലീസ് പിടിയിലായി. കെഡിഎച്ച്പി കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ താമസിക്കുന്ന രാജേഷ് എന്ന 39 കാരനാണ്‌ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം മാതാപിതാക്കളുമൊത്ത് മൂന്നാറിലെത്തിയ പതിമൂന്നു കാരിയെ ഡ്രൈവര്‍ കയറിപ്പിടിക്കുകയായിരുന്നു എന്നാണു പരാതി. സിഐ എ.ആര്‍.ഷാനിഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ പതിനാറു വര്‍ഷങ്ങളായി മാട്ടുപ്പെട്ടിയിലെ ഹൈഡല്‍ ടൂറിസം വകുപ്പ് ഡ്രൈവറായി സേവനമനുഷ്ഠിക്കുകയാണ്‌ രാജേഷ്.

വെബ്ദുനിയ വായിക്കുക