ബാലാവകാശ കമ്മീഷൻ നിയമനത്തില്‍ അസ്വാഭാവികതയില്ല; മന്ത്രിയുടെ ഭാഗം ഹൈക്കോടതി കേള്‍ക്കാത്തത് സാമാന്യനീതിയുടെ നിഷേധം: മുഖ്യമന്ത്രി

തിങ്കള്‍, 21 ഓഗസ്റ്റ് 2017 (10:32 IST)
ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപേക്ഷാതീയതി നീട്ടിയതിൽ ഒരു അസ്വാഭാവികതയുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിയുടെ മുന്നിൽ വന്ന ഫയലിലെ നിർദ്ദേശമനുസരിച്ചാണ് തീയതി നീട്ടിയത്. മന്ത്രിയുടെ ഭാഗം കോടതി കേട്ടില്ലെന്നും ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
ആരോഗ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുള്ള കാര്യമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചിരുന്നു. ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം കേൾക്കേണ്ടിവന്ന ആരോഗ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി എത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍