പെരുമ്പാവൂരിലെ ജിഷ കൊലപാതകക്കേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന പത്ത് രേഖാ ചിത്രങ്ങള്‍ കൂടി പൊലീസ് തയ്യാറാക്കി. സാക്ഷികളില്‍ നിന്നും പലതരത്തിലുള്ള മൊഴികള്‍ ലഭിക്കുന്നതിനാലാണ് പൊലീസിന് ഒന്നില്‍ കൂടുതല്‍ രേഖ ചിത്രങ്ങള്‍ തയ്യാറാക്കേണ്ടി വന്നത്.
അതേ സമയം ജിഷയുടെ വീടിനു സമീപത്തുള്ള ഇരിങ്ങോള്‍ കാവില്‍ ആറടി താഴ്ച്ചയുള്ള ഒരു കുഴി പൊലീസ് കണ്ടെത്തി. ജിഷയെ കൊലപ്പെടു്ത്തിയ ശേഷം ആ കുഴിയിലിട്ടു മൂടാനായിരുന്നു കൊലയാളി പദ്ധതിയിട്ടതെന്നും പൊലീസ് സംശയിക്കുന്നു. പ്രതിയുടേതെന്ന നിലയില്‍ രണ്ടാമതായി പുറത്തു വിട്ട രേഖാചിത്രവുമായി സാമ്യമുള്ള രാജസ്ഥാന്‍ സ്വദേശിയായ ഒരാളെ തൃശൂരിനടുത്തുള്ള പേരാമംഗലത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസത്തെി രാജസ്ഥാന്‍ സ്വദേശിയായ രജനീഷ് എന്നയാളെ കസ്റ്റഡിയിലെടുത്തത്. ടൈത്സ് പണിക്കാരനായ ഇയാളെ ജിഷ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ചോദ്യം ചെയ്തു. കൂടാതെ വിരലടയാളവും മറ്റും ശേഖരിച്ച് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന് തൊഴിലുടമ നല്‍കിയ ഉറപ്പില്‍ ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു.
അതേസമയം ഉന്നത പൊലീസ് മേധാവി ലോക്നാഥ് ബഹ്‌റ ഇന്നു ജിഷയുടെ വീടു സന്തര്‍ശിക്കും. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരുമായി ഇതു സമ്പന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ പുതുതായി തുറന്ന പൊലീസ് ഒഫീസും ബഹ്‌റ സന്ദര്‍ശിച്ചേക്കും.