സിക ക്ലസ്റ്റർ രൂപപ്പെട്ടെന്ന് ആരോഗ്യവകുപ്പ്, പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ തയ്യാറായി

ബുധന്‍, 14 ജൂലൈ 2021 (17:14 IST)
സിക രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്‌ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന് കിലോമീറ്റർ പരിധിയിൽ ക്ലസ്റ്റർ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോർ‌ജ്. ഈ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ആക്ഷൻ പ്ലാൻ രൂപികരിച്ചു. 
 
കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകികൊണ്ടാണ് ആക്ഷൻ പ്ലാ‌ൻ തയ്യാറാക്കിയിട്ടുള്ളത്. ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോ എന്നതും പരിശോധിക്കും. ശുചീകരണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദേശം നൽകി.
 
രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജാഗ്രത കൈവിടരുത്. എന്നാൽ രോഗത്തെ പറ്റി അമിതമായ ഭീതി വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും 10മാസം പ്രായമായ കുഞ്ഞും ഉൾപ്പെടെ 23 പേരിലാണ് നിലവിൽ സിക രോ​ഗം സ്ഥിരീകരിച്ചത്.സിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലുൾപ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍