യുവമോര്‍ച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

വെള്ളി, 11 ജൂലൈ 2014 (15:21 IST)
സ്വാശ്രയ കോളേജ്‌ പ്രവേശനത്തിലെ ഒത്തുകളി ആരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. വിജെടി ഹാളിനു മുന്നില്‍ നിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ നിയമസഭയ്‌ക്ക് മുന്നില്‍ പോലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ തടയുകയായിരുന്നു.
 
എന്നാല്‍ ബാരിക്കേട് മറിച്ചിട്ട് മുദ്രാവാക്യം വിളികളുമായി പോലീസിനുനേരെ തിരിഞ്ഞ പ്രവര്‍ത്തകര്‍ക്കു നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഒരു യുവമോര്‍ച്ചാ പ്രവര്‍ത്തകന്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതൊടെ സംഘര്‍ഷം അല്‍പ്പം ശമിച്ചു.
 
എന്നാല്‍ സ്‌ഥലത്ത്‌ ഇപ്പോഴും സംഘര്‍ഷാവസ്‌ഥ തുടരുകയാണ്‌. സ്ഥലത്ത് വന്‍ പൊലീസ് സ്ന്നാഹം നിലയുറപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക