ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
ഞായര്‍, 18 ജൂണ്‍ 2023 (10:12 IST)
കൊല്ലം: കൊല്ലം പുനലൂർ റയിൽവേ പാതയിൽ പതിനഞ്ചു വയസു വീതം പ്രായമുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. കുണ്ടറ മാപ്പുഴ കൊളശേരി സ്വദേശി കാർത്തി, പുത്തൻകുളങ്ങര സ്വദേശി മാളവിക എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കേരളപുരം മാമൂട്ടിനടുത്ത് വച്ച് എട്ടേമുക്കാലോടെയായിരുന്നു പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടി മരണം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.