യമനില്‍ നിന്ന് കൂടുതല്‍ പേര്‍ തിരികെ എത്തും
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ ഹുദൈദില്‍ നിന്ന് 450 ഇന്ത്യാക്കാരുമായി ഐഎന്‍എസ് സുമിത്ര മഹാജന്‍ എന്ന കപ്പല്‍ ജിബൂട്ടിയിലേക്ക് യാത്ര തിരിച്ചു. അതേസമയം സനയില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ ഇന്ന് സനയിലെത്തും. ഇവിടെ 2000 ഇന്ത്യക്കാരുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഏദനില്‍നിന്ന് 350 പേരെ ജിബൂട്ടില്‍ എത്തിച്ചശേഷമാണ് ഐഎന്‍എസ് സുമിത്ര മഹാജന്‍ ഹുദൈദില്‍നിന്ന് 450 പേരെക്കൂടി ജിബൂട്ടിലേക്ക് കൊണ്ടുവരുന്നത്. അതേസമയം യമനില്‍ സൗദി അറേബ്യ ആക്രമണം ശക്തമാക്കി. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വന്‍ ആക്രമങ്ങളാണ് സൗദി നടത്തുന്നത്.