യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
ബുധന്‍, 18 മെയ് 2016 (11:14 IST)
യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മോചനത്തിനായുള്ള ശ്രമം തുടരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞദിവസം ഫാ. ടോം ഉഴുന്നാല്‍ ഉടന്‍ മോചിതനാകുമെന്ന് ജര്‍മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യമനില്‍ സന്യാസിനി സമൂഹം നടത്തുന്ന വ്യദ്ധസദനം ആക്രമിച്ചായിരുന്നു ഭീകരര്‍ വൈദികനെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.