വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം നെടുമ്പാശേരിയിലും വിമാന സര്‍വീസുകള്‍ വൈകുന്നു. സോഫ്റ്റുവെയറില്‍ നിന്ന് മാറി സാധാരണ രീതിയില്‍ സര്‍വീസ് ക്രമീകരിക്കുമെന്നതിനാല്‍ ഫ്ലൈറ്റുകള്‍ തല്‍ക്കാലം റദ്ദാക്കില്ല. ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇന്‍ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തില്‍ രാവിലെ 10.40 മുതല്‍ വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടു.
ലോകമെമ്പാടും വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ തകരാറിലായിരിക്കുകയാണ്. ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളാണ് പ്രശ്നത്തിലായിരിക്കുന്നത്. ഓസ്ട്രേലിയയിലെയും ന്യൂസിലാന്റിലേയും അമേരിക്കയിലേയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടെയും ടെലികമ്യൂണിക്കേഷന്‍ തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ പ്രശ്നം വലയ്ക്കുകയാണ്. ആകാസ എയര്‍, ഇന്‍ഡിഗോ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളും പ്രതിസന്ധിയിലായിട്ടുണ്ട്. കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, ചെക്ക് ഇന്‍, ബോര്‍ഡിങ് പാസ് സേവനങ്ങള്‍ അവതാളത്തിലായി.