പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

രേണുക വേണു

വെള്ളി, 19 ജൂലൈ 2024 (15:57 IST)
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി.മഹേന്ദ്രന്‍ നായരെ  അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
 
ഇയാള്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഫിസിയോതെറാപ്പി ചികിത്സയ്ക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യപ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പൊലീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍