എത്ര പേരെ സസ്പെന്‍ഡ് ചെയ്താലും മാണിക്കെതിരെ സമരം തുടരും: കോടിയേരി

തിങ്കള്‍, 16 മാര്‍ച്ച് 2015 (12:47 IST)
എത്രപേരെ സസ്പെന്‍ഡ് ചെയ്താലും മാണിയെക്കെതിരെയുള്ള സമരം തുടരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണി രാജിവെക്കും വരെ സമരം തുടരുമെന്നും കേരളത്തിലുടനീളം ഈ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
 
500-ലധികം പോലീസുകാരുടെയും ക്രിമിനലുകളുടെയും അകമ്പടിയോടെ ബജറ്റ് എന്നപേരില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ പ്രതിപക്ഷം തള്ളിക്കളയുന്നു. നടക്കാത്ത ബജറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണ്. 

വനിത എംഎല്‍എമാരെ ലൈംഗികമായിപ്പോളും മാനസീകമയും പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും. ഇടതുപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടി ഏകപക്ഷീയമാണെന്നും കോടിയേരി പറഞ്ഞു. നിയമസഭയെ അവഹേളിച്ചത് യുഡിഎഫ് എംഎല്‍എമാരാണെന്നും  കാര്‍ത്തികേയന്‍ മരിച്ച് ആറ് ദിവസത്തെ ദുഃഖാചരണം കണക്കിലാക്കാതെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ ലഡു വിതരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണനാനുമതി പോലും നല്‍കിയില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി .  

വെബ്ദുനിയ വായിക്കുക