ഗണേഷിനെ പിന്തുണയ്ക്കുമെന്ന് വി എസ്

ചൊവ്വ, 9 ഡിസം‌ബര്‍ 2014 (16:57 IST)
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നിന്നാല്‍ കെ ബി ഗണേഷ് കുമാരിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍. ഗണേഷിന്റെ പ്രവര്‍ത്തനം നോക്കി ബാക്കി കാര്യങ്ങള്‍ പറയാമെന്നും വി എസ് പ്രതികരിച്ചു.

വി എസിന്റെ ഈ നിലപാട് രാഷ്ട്രീയ കേരളം ഏറെ കൌതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പുതിയ സംഭവവികാസങ്ങളില്‍ ബാലകൃഷണപിള്ള പോലും കൈവിട്ട സാഹചര്യത്തിലാണ് ഗണേഷിന് പിന്തുണയുമായി വി എസ് എത്തിയിരിക്കുന്നത്. ഗണേഷ് കുമാ‍റിനെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കുന്നതിനുള്ള നയം മാറ്റമാണോ ഇതെന്നും രാഷ്ടീയ നിരീക്ഷകര്‍ സംശയിക്കുന്നു.

സമീപകാലത്ത് ഗണേഷിന്റെ മന്ത്രിസ്ഥാനം നഷ്ടമാകാന്‍ ഇടയായ ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് ഗണേഷിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയവരില്‍ വി എസ് അച്യുതാനന്ദനും ഉള്‍പ്പെടുന്നു.

വാളകം സംഭവുമായി ബന്ധപ്പെട്ട് വി എസ് സ്വീകരിച്ച നിലപാടിനോട് അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയില്‍ പോലും ഗണേശ് സംസാരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഭൂതകാലത്തെ എല്ലാ നിലപാടുകളും മാറ്റിവച്ച് ഗണേഷിനെ പിന്തുണയ്ക്കാന്‍ വി എസ് രംഗത്തെത്തിയതോടെ യു ഡി എഫ് രാഷ്ടീയം കലങ്ങി മറിയുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.വി

വെബ്ദുനിയ വായിക്കുക