സംസ്ഥാനത്തെ തിരക്കേറിയ ബസ് സ്റ്റാൻഡുകളിലും പാർക്കുകളിലുമുള്‍പ്പെടെ 2000 പൊതുസ്ഥലത്ത് സൗജന്യ വൈഫൈ വരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള എല്ലാ പ്രാരംഭ നടപടിക്രമങ്ങളും ആരംഭിച്ചു. ഇതിനായി സര്‍വീസ് ദാതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആറ് മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജൂലൈയിലെ ബജറ്റ് പ്രഖ്യാപനത്തില്‍ 1000 വൈഫൈ ഹോട്‌സ്പോട്ടുകള്‍ സ്ഥാപിക്കും എന്ന് പറഞ്ഞിരുന്നു. അതും കൂടി ചേർത്താണ് 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ ഈപ്പോള്‍ സ്ഥാപിക്കുന്നത്. ബസ് സ്റ്റേഷൻ, പാർക്ക്, റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, കോളജുകൾ, സർവകലാശാലകൾ, ഒന്നാം ഗ്രേഡ് ലൈബ്രറികൾ എന്നിവിടങ്ങളിൽ വൈഫൈ ട്രാൻസ്മിറ്റർ സ്ഥാപിക്കും. ഇതിലൂടെ ഫോണിലും ലാപ്ടോപ്പിലും ടാബ്‌ലെറ്റിലും വളരെ വേഗത്തിൽ വൈഫൈ സിഗ്നലുകൾ സ്വീകരിക്കാനാകുന്നതായിരിക്കും.