വഞ്ചിച്ച ഭാര്യയെ നഗ്നയാക്കി നാട്ടിലൂടെ ഓടിച്ചിട്ടടിച്ചു

ബുധന്‍, 18 മാര്‍ച്ച് 2015 (18:01 IST)
തന്നെ വഞ്ചിച്ച ഭാര്യയേയും ഭാര്യയുടെ കാമുകനേയും യുവാവ് നഗ്നരാക്കി ഓടിച്ചിട്ടടിച്ചു. രാംകുമാന്‍ എന്ന 35 കാരനാണ്‌ ഭാര്യയെയും 28 കാരനായ കാമുകനെയും പൊതുറോഡിലൂടെ നഗ്നറാക്കി ഓടിച്ചിട്ട് മര്‍ദ്ദിച്ചത്. സേലത്തിനടുത്ത്‌ ഈത്തപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ ഭാര്യയ്‌ക്ക് മൊബൈലില്‍ സ്‌ഥിരമായി ഒരു 28 കാരനായ എഞ്ചിനിയറുടെ കോള്‍ വരുന്നതും മണിക്കൂറുകളോളം സംസാരിക്കുന്നതും ശ്രദ്ധയില്‍പെട്ട ഇയാള്‍ തന്ത്രപൂരവ്വം ഇരുവരേയും കുടുക്കുകയായിരുന്നു.
 
ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ രാം കുമാര്‍ ആദ്യം ഭാര്യയോട് ഇതില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഭര്‍ത്താവിന്റെ മുന്നറിയിപ്പിനെ കുറിച്ച്‌ രാംകുമാറിന്റെ ഭാര്യ തന്റെ കാമുകനെ അറിയിച്ചു. ഇതേതുടര്‍ന്ന് യുവാവ് രാംകുമാറിനെ കാണാനെത്തുകയും തങ്ങള്‍ തമ്മില്‍ അത്തരമൊരു ബന്ധമില്ല എന്നും പറഞ്ഞ് രാംകുമാറിന്റെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. എന്നാല്‍ സൌഹൃദം നടിക്കുമ്പോഴും ഇവരുടെ കള്‍ലക്കളി പൊളിക്കാന്‍ രാം കുമാര്‍ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.
 
ആലത്തൂരില്‍ സെക്യൂരിറ്റി ജോലിക്കാരനായി ജോലിനോക്കുകയായിരുന്നു രാംകുമാര്‍. ഒരുദിവസം തന്റെ വീട്ടീലേക്ക് യുവാവിനെ വിളിച്ചുവരുത്തി രാം കുമാര്‍ ഇയാളോടൊത്ത് മദ്യപിക്കുകയും മദ്യപിച്ച ശേഷം താന്‍ ഉറങ്ങാന്‍ പോവുകയാണെന്നു പറഞ്ഞ അയാള്‍ ഉറക്കം നടിച്ച്‌ കിടക്കുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞ് ലൈറ്റ് തെളിയിച്ച് നോക്കുംപ്പൊള്‍ ഭാര്യയും കാമുകനും നഗ്നരായി കിടക്കുന്നതാണ് ഇയാള്‍ കണ്ട്. തുടര്‍ന്ന് കോപാകുലനായ രാംക്മാര്‍ ഇരുവ്രേയും മര്‍ദ്ദിക്കുകയും തെരുവിലൂടെ ഇവരെ മര്‍ദ്ദിച്ചുകൊണ്ട് ഓടിക്കുകയുമായിരുന്നു.
 
വാളുമായി ഇരുവരേയും വെട്ടാനായി തെരുവിലൂടെ ഓടിക്കുന്നതിനിടയില്‍ നാട്ടുകാരാണ്‌ ഇവരുടെ രക്ഷക്കെത്തിയത്‌. തുടര്‍ന്ന് നാടുകാര്‍ അറിയിച്ചതിനേ തുടര്‍ന്ന് എത്തിയ പൊലീസ് രാംകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. വധശ്രമത്തിനാണ് രാംകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക