മഹാനടൻ മമ്മൂട്ടി നായകനായ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത അംബേദ്ക്കർ ചലച്ചിത്രം മലയാള പരിഭാഷയിൽ ഉടൻ വരുന്നു എംസോണിൽ മാത്രം. ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ഭീം റാവു അംബേദ്കറുടെ ജീവ ചരിത്ര സിനിമ ഡോ. ഭാബ സാഹിബ് അംബേദ്ക്കർ എന്ന സിനിമക്ക് ഒരേ സമയം മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളിലായി സബ്ടൈറ്റിൽ തയ്യാറാക്കി പുറത്തിറക്കുകയാണ് ഓൺലൈൻ കൂട്ടായ്മയായ എംസോൺ.
ഒരു പാട് കാലമായി പ്രേക്ഷകർ നിരന്തരം ആവശ്യപ്പെടുന്നതിനാലാണ് അംബേദ്ക്കറിന്റെ മലയാളം പരിഭാഷ ഇവർ ഒരുക്കിയിരിക്കുന്നത്. ഓരോ സിനിമയുടെയും സബ്ടൈറ്റിലുകൾ ചെറിയൊരു വിവരണത്തോടെ അവരുടെ ബ്ലോഗ് സൈറ്റിലും ഫേസ്ബുക്ക് പേജിലും വരുന്ന 'റിലീസ്' പോസ്റ്റ് വഴിയാണ് സിനിമാസ്വാദകരിൽ എത്തിക്കുന്നത്. ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഡോ അംബേദ്കർ ആണ് എംസോൺ സബ് ടൈറ്റിൽ ഒരുക്കുന്ന ആയിരാമത്തെ ചിത്രം.