ജെഎൻയു ക്യാംപസിൽ നിറയെ ഗർഭ നിരോധന ഉറകൾ; പെൺകുട്ടികൾ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിൽ; സദാചാര പരാമര്‍ശവുമായി സെന്‍കുമാർ

തുമ്പി ഏബ്രഹാം

വ്യാഴം, 28 നവം‌ബര്‍ 2019 (15:03 IST)
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെക്കുറിച്ച്‌ സദാചാര പരാമര്‍ശവുമായി ടിപി സെന്‍കുമാര്‍. ജെഎന്‍യു ക്യാംപസ് ഗര്‍ഭ നിരോധന ഉറകള്‍കൊണ്ട് നിറഞ്ഞുവെന്നും, അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
നാല്‍പ്പതു വര്‍ഷം മുന്‍പ് ജെഎന്‍യുവിലെ ആണുങ്ങളുടെ ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. ജെന്‍യു ഹോസ്റ്റല്‍ ഫീസുകള്‍ വർധിപ്പിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യത്തോട് യോജിക്കുന്നുവോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ ആയിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചു കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാ ശാലയില്‍ നടന്ന പരിപാടിക്കിടെയൊയിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍