ജലവിഭവവകുപ്പ് വേണമെന്ന നിലപാടില്‍ എന്‍ സി പി ഉറച്ചു നില്‍ക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ നിന്നുള്ള എം എല്‍ എ ആയ എ കെ ശശീന്ദ്രന്‍ ആണ് എന്‍ സി പിയുടെ മന്ത്രി. പക്ഷേ, ജലവിഭവവകുപ്പിനു വേണ്ടി എന്‍ സി പി ഇത്ര വാശി പിടിച്ചതിന് പ്രധാനകാരണം കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടിയുടെ പിടിവാശിയായിരുന്നു.
തോമസ് ചാണ്ടി ഇത്തവണ കുട്ടനാട്ടില്‍ ജനവിധി തേടിയതു തന്നെ ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ താന്‍ ജലവകുപ്പ് മന്ത്രി ആയിരിക്കും എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു. എന്നാല്‍, ദേശീയനേതൃത്വവും സംസ്ഥാനനേതൃത്വവും ശശീന്ദ്രന്‍ മന്ത്രിയാകട്ടെ എന്ന് വിധിയെഴുതിയപ്പോള്‍ അപ്രതീക്ഷിതമായാണ് തോമസ് ചാണ്ടിയുടെ പക്കല്‍ നിന്ന് മന്ത്രിസ്ഥാനം പോയത്.
മന്ത്രിസ്ഥാനം ആര്‍ക്ക് എന്നത് സംബന്ധിച്ച് എന്‍ സി പിയുടെ ആകെയുള്ള രണ്ട് എം എല്‍ എമാരും തമ്മില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ പാര്‍ട്ടി ദേശീയനേതൃത്വം ഇടപെട്ടാണ് ശശീന്ദ്രന്‍ മന്ത്രിയാകട്ടെ എന്ന തീരുമാനം കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ കൂടി അനുനയിപ്പിക്കുക എന്ന രീതിയിലായിരുന്നു എന്‍ സി പി ജലവിഭവ വകുപ്പ് തന്നെ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഗതാഗതം - മോട്ടോര്‍ വകുപ്പു കൊണ്ട് എന്‍ സി പി ഇപ്പോള്‍ തൃപ്‌തിപ്പെടണം.