വി വി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയായേക്കും

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2015 (16:40 IST)
വരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വി വി രാജേഷ് ബിജെപിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. വി വി രാജേഷിനോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. പരമാവധി സംസ്ഥാനനേതാക്കളെ മത്സരിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.ബിജെപിയുടെ സംസ്ഥാന വക്താവാണ് രാജേഷ്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി. വി. രാജേഷ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നു മത്സരിച്ചിരുന്നു. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിയാണ് വി. വി. രാജേഷ്. എബിവിപിയിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്.