ഒടുവില്‍ കാത്തിരുന്ന കാബിനറ്റ് റാങ്ക് പദവി വി എസിന് സ്വന്തമായി. ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആയി വി എസ് അച്യുതാനന്ദനെ നിയമിച്ചു. മൂന്ന് അംഗങ്ങളാണ് ഭരണ പരിഷ്കരണ കമ്മീഷനില്‍ ഉള്ളത്. നീല ഗംഗാധരന്‍, സി പി നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
വി എസിന് കാബിനറ്റ് റാങ്ക് നല്കുന്നതിന് മുന്നോടിയായി നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു. എം എല്‍ എ എന്ന നിലയിലിരിക്കെ കാബിനറ്റ് റാങ്കോടെ പദവി വഹിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി 1951ലെ ഇരട്ടപ്പദവി നിയമമാണ് ഭേദഗതി ചെയ്യുന്നത്.
കാബിനറ്റ് റാങ്കോടെ വി എസിനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കുമ്പോള്‍ അത് ഇരട്ടപ്പദവിയായി കണക്കാക്കപ്പെടുമെന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറിയിരുന്നു. അതിനാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.